യുപിഐ പണമിടപാടുകൾ ഇനി യുഎഇയിലും; ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് പ്രയോജനം

ഓരോ വർഷവും ബിസിനസ്‌, വിനോദസഞ്ചാരം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി യുഎഇ സന്ദർശിക്കുന്ന 20 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാർക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അബുദാബി: ഇന്ത്യൻ ബാങ്ക് അക്കൗണ്ടുള്ള വ്യക്തികൾക്ക് ഗൾഫ് രാജ്യങ്ങളിലെ കടകളിലും റീട്ടെയിൽ സ്റ്റോറുകളിലും വ്യാപാര സ്ഥാപനങ്ങളിലും മൊബൈൽ ഫോണുകളിലെ യുപിഐ (യൂണിഫൈയ്‌ഡ്‌ പേമെന്റ്‌ ഇന്റർഫെയ്‌സ്‌) ഭീം ആപ്പ് ഉപയോഗിച്ച് ഇനി പണമടയ്ക്കാനാവും. പണമിടപാടുകൾ നടത്തുന്നതിനായി ഉപയോക്താക്കൾക്ക് ഇന്ത്യയിൽ യുപിഐ അധിഷ്ഠിത ബാങ്ക് അക്കൗണ്ട്, ഭീം മൊബൈൽ ആപ്പ് എന്നിവ ഉണ്ടായിരിക്കണം. 

ഓരോ വർഷവും ബിസിനസ്‌, വിനോദസഞ്ചാരം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി യുഎഇ സന്ദർശിക്കുന്ന 20 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാർക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. അതേസമയം യുഎഇയിൽ എല്ലായിടത്തും യുപിഐ സേവനം ലഭ്യമാകില്ല. നിയോപേ ടെർമിനലുകളുള്ള വ്യാപാരികളും സ്ഥാപനങ്ങളും മാത്രമാണ് പേയ്‌മെൻറുകൾ സ്വീകരിക്കുക. 

ഇന്ത്യക്കാർക്ക് ഇടപാടുകൾ ലഭ്യമാക്കുന്നതിനായി എൻപിസിഐയുടെ അന്താരാഷ്‌ട്ര വിഭാഗമായ എൻഐപിഎൽ നിരവധി രാജ്യാന്തര സാമ്പത്തിക സേവനദാതാക്കളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഭൂട്ടാനിലും നേപ്പാളിലും യുപിഐ സംവിധാനം ഇതിനകം അംഗീകരിച്ചിട്ടുണ്ട്. ഈ വർഷാവസാനം സിംഗപ്പൂരിലും സംവിധാനം ഉപയോഗിച്ച് പണം ഇടപാടുകൾ നടത്താനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com