റെക്കോര്‍ഡ് തുക, ഒന്നരലക്ഷം കോടി കടന്നു; ഫൈവ് ജി സ്‌പെക്ട്രം ലേലം പൂര്‍ത്തിയായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2022 03:11 PM  |  

Last Updated: 01st August 2022 03:11 PM  |   A+A-   |  

5G spectrum auction

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: അതിവേഗ ഇന്റര്‍നെറ്റ് സാധ്യമാക്കുന്ന ഫൈവ് ജി സ്‌പെക്ട്രം ലേലം അവസാനിച്ചു. 1,50,173 കോടി രൂപ മൂല്യമുള്ള സ്‌പെക്ട്രമാണ് ലേലത്തില്‍ വിറ്റത്. ഇത് താത്ക്കാലിക കണക്ക് മാത്രമാണ്. അന്തിമ കണക്ക് പിന്നീട് പുറത്തുവിടും. അന്തിമ കണക്ക് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 

ഏഴുദിവസം നീണ്ടുനിന്ന ലേലം ഇന്ന് ഉച്ചയോടെയാണ് അവസാനിച്ചത്. ലേലത്തിന്റെ ആദ്യദിനത്തില്‍ 1.45 ലക്ഷം കോടി രൂപയുടെ ലേലമാണ് ലഭിച്ചത്. ആദ്യദിനം നാല് റൗണ്ട് ലേലമാണ് നടന്നത്. രണ്ടാം ദിവസം അഞ്ച് റൗണ്ടുകള്‍, മൂന്നും നാലും അഞ്ചും ദിവസങ്ങളിലായി ഏഴ് റൗണ്ട് വീതം ലേലവുമാണ് നടന്നത്.  2015ലെ സ്‌പെക്ട്രം ലേലത്തില്‍ ലഭിച്ച 1.09 ലക്ഷം കോടി രൂപയാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കളക്ഷന്‍.

5ജി ലേലത്തില്‍ നാല് കമ്പനികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, അദാനി ഡാറ്റ എന്നീ കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

എന്താണ് പോസിറ്റിവ് പേ സിസ്റ്റം?, ബാങ്ക് ഓഫ് ബറോഡയുടെ ചെക്ക് വ്യവസ്ഥകളില്‍ ഇന്നുമുതല്‍ മാറ്റം; അറിയേണ്ടതെല്ലാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ