നേരിയ ആശ്വാസം; പണപ്പെരുപ്പനിരക്ക് വീണ്ടും കുറഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th August 2022 03:31 PM  |  

Last Updated: 16th August 2022 03:31 PM  |   A+A-   |  

RETAIL INFLATION

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് വീണ്ടും കുറഞ്ഞു. ജൂലൈയില്‍ 13.93 ശതമാനമായാണ് കുറഞ്ഞത്. ജൂണില്‍ ഇത് 15.18 ശതമാനമായിരുന്നു. മെയ് മാസത്തില്‍ പണപ്പെരുപ്പനിരക്ക് റെക്കോര്‍ഡ് ഉയരത്തിലായിരുന്നു. 15.88 ശതമാനമാണ് രേഖപ്പെടുത്തിയത്.

പണപ്പെരുപ്പനിരക്ക് കുറഞ്ഞുവരുന്നത് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ഇപ്പോഴും രണ്ടക്കത്തിലാണ് എന്നത് ആശങ്ക നിലനിര്‍ത്തുന്നു. തുടര്‍ച്ചയായി 16-ാം മാസമാണ് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് രണ്ടക്കത്തില്‍ തുടരുന്നത്. 

ജൂലൈയില്‍ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കും കുറഞ്ഞിട്ടുണ്ട്. 6.71 ശതമാനമായാണ് താഴ്ന്നത്. എങ്കിലും റിസര്‍വ് ബാങ്ക് പരിധിയായ ആറുശതമാനത്തിന് മുകളില്‍ തന്നെയാണ് ഇപ്പോഴും പണപ്പെരുപ്പനിരക്ക്.

ഈ വാര്‍ത്ത കൂടി വായിക്കൂ

അമുല്‍, മദര്‍ ഡയറി പാലിന്റെ വില വര്‍ധിപ്പിച്ചു; വിശദാംശങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ