ആശുപത്രിയില്‍ പണമടച്ചോ?; 'നിങ്ങള്‍' ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍

ആശുപത്രികള്‍, വിവാഹ ഹാളുകള്‍ എന്നിവിടങ്ങളിലെ പണമിടപാടുകള്‍ നിരീക്ഷിക്കാന്‍ ഒരുങ്ങി ആദായനികുതി വകുപ്പ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ആശുപത്രികള്‍, വിവാഹ ഹാളുകള്‍ എന്നിവിടങ്ങളിലെ പണമിടപാടുകള്‍ നിരീക്ഷിക്കാന്‍ ഒരുങ്ങി ആദായനികുതി വകുപ്പ്. നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് ആശുപത്രികള്‍, വിവാഹ ഹാളുകള്‍ എന്നിവിടങ്ങളിലെ പണമിടപാടുകള്‍ നിരീക്ഷിക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചത്.

നിലവില്‍ വായ്പ, നിക്ഷേപം എന്നി പേരുകളില്‍ 20,000 രൂപയോ അതില്‍ കൂടുതലോ പണമായി സ്വീകരിക്കരുതെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. ബാങ്ക് വഴി മാത്രമേ പരിധിക്ക് മുകളിലുള്ള ഇടപാടുകള്‍ നടത്താന്‍ പാടുള്ളൂ. ഇതിന് പുറമേ മറ്റൊരാളില്‍ നിന്ന് പണമായി പരമാവധി സ്വീകരിക്കാവുന്ന തുക രണ്ടുലക്ഷം രൂപയില്‍ താഴെയാണ്. രണ്ടുലക്ഷം രൂപയോ അതില്‍ കൂടുതലോ ഉള്ള ഇടപാടുകള്‍ ബാങ്ക് വഴി നടത്തണമെന്നതാണ് വ്യവസ്ഥ. എന്നാല്‍ ചില ആശുപത്രികളിലും വിവാഹ ഹാളുകളിലും ഇത് പാലിക്കപ്പെടുന്നില്ല എന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഇത് ഗൗരവമായി കണ്ട് നിരീക്ഷണം ശക്തമാക്കാനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം.

രോഗികളെ പ്രവേശിപ്പിക്കുന്ന സമയത്ത് ചില ആശുപത്രികള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ ശേഖരിക്കുന്നില്ല എന്നതാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. അത്തരം ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് ആദായനികുതി വകുപ്പ് ഉദ്ദേശിക്കുന്നത്. ആശുപത്രികളിലെ ഡേറ്റ സമാഹരിച്ച് ചികിത്സാചെലവിനായി വലിയ തുക അടച്ചവരെ ട്രാക്ക് ചെയ്യാനാണ് ആദായനികുതി വകുപ്പ് പദ്ധതിയിടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com