ആധാര്‍ കാര്‍ഡ് കേടുപാടില്ലാതെ സൂക്ഷിക്കണം, നിര്‍ദേശവുമായി  യുഐഡിഎഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2022 02:49 PM  |  

Last Updated: 06th December 2022 02:49 PM  |   A+A-   |  

Aadhaar CARD

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: കേടുപാടുകള്‍ സംഭവിക്കാത്തവിധം ആധാര്‍ കാര്‍ഡ് സൂക്ഷിക്കണമെന്ന് കാര്‍ഡ് ഉടമകള്‍ക്ക് നിര്‍ദേശവുമായി യുഐഡിഎഐ. ആധാര്‍ കാര്‍ഡ് വ്യാജമല്ലെന്ന് തിരിച്ചറിയുന്നതിന് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ട സാഹചര്യം വരാം. കാര്‍ഡില്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ കാര്‍ഡ് യഥാര്‍ഥ ഉടമയുടേത് തന്നെയാണ് എന്ന് സ്ഥിരീകരിക്കാന്‍ പ്രയാസം നേരിട്ടെന്ന് വരാം. ഇത് ഒഴിവാക്കാന്‍ കാര്‍ഡില്‍ യാതൊരുവിധ കേടുപാടുകളും സംഭവിക്കുന്നില്ലെന്ന് കാര്‍ഡ് ഉടമകള്‍ ഉറപ്പാക്കണമെന്ന് യുഐഡിഎഐ നിര്‍ദേശിച്ചു.

കാര്‍ഡില്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ടെന്ന് വരാം.ഇത് പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ കാരണമാകാം. ഇത് ഒഴിവാക്കാന്‍ കാര്‍ഡ് സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. കാര്‍ഡ് തിരിച്ചും മടക്കിയും മറ്റും കേടുപാടുകള്‍ വരുത്താതെ നോക്കണം. 

കാര്‍ഡിലെ 12 അക്ക  നമ്പര്‍ ആണ് പ്രധാനം. തിരിച്ചറിയല്‍ രേഖയായി മുഖ്യമായി ഉപയോഗിക്കുന്നത് ആധാര്‍ കാര്‍ഡ് ആണ്. എന്നാല്‍ പരിശോധനയ്ക്ക് ഹാജരാക്കിയിരിക്കുന്ന കാര്‍ഡ് യഥാര്‍ഥമാണെന്ന് തിരിച്ചറിയുന്നതിന് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടത് ഉണ്ട്. കാര്‍ഡില്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ ഇത് സാധ്യമാകാതെ വരും. ഇത് പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്നും യുഐഡിഎഐ മുന്നറിയിപ്പ് നല്‍കി.

കാര്‍ഡ് ലാമിനേറ്റ് ചെയ്തും മറ്റു സൂക്ഷിക്കാവുന്നതാണ്. കാര്‍ഡ് ഒരിക്കലും മടക്കരുത്. കുട്ടികളുടെ അരികില്‍ നിന്ന് മാറ്റി ഭദ്രമായി സൂക്ഷിക്കാന്‍ കഴിയണമെന്നും യുഐഡിഎഐയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സ്വര്‍ണ വില കുറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ