ഇനി ചില്ലറയായി വാങ്ങാമെന്ന് കരുതേണ്ട!; ഒറ്റ സിഗരറ്റിന്റെ വില്‍പ്പന നിരോധിക്കാന്‍ കേന്ദ്ര നീക്കം 

ഒറ്റ സിഗരറ്റിന്റെ വില്‍പ്പന നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ

ന്യൂഡല്‍ഹി: ഒറ്റ സിഗരറ്റിന്റെ വില്‍പ്പന നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഒരെണ്ണം മാത്രമായി സിഗരറ്റ് വാങ്ങുന്നവരാണ് കൂടുതല്‍ ആളുകളും. ഇത് പുകയില വിരുദ്ധ പ്രചാരണം വിജയിക്കുന്നതിന് തടസം സൃഷ്ടിക്കുന്നതായി തിരിച്ചറിഞ്ഞാണ് ഒറ്റ സിഗരറ്റ് വില്‍പ്പന നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

ഒറ്റ സിഗരറ്റ് വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് പുകയിലയുടെ ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഒറ്റ സിഗരറ്റിന്റെ വില്‍പ്പന നിരോധിക്കാന്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ട്.

സിഗരറ്റിന്റെ ചില്ലറ വില്‍പ്പന പുകയില വിരുദ്ധ പ്രചാരണത്തെ ബാധിക്കുന്നതായാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ വിലയിരുത്തല്‍. വിമാനത്താവളങ്ങളില്‍ നിലവിലുള്ള സ്‌മോകിങ് സോണുകള്‍ എടുത്തുകളയണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തു.

പുകയില ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ ഇന്ത്യ 75 ശതമാനം ജിഎസ് ടി ഏര്‍പ്പെടുത്തണമെന്നാണ് ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. നിലവില്‍ സിഗരറ്റിന് 53 ശതമാനം ജിഎസ്ടിയാണ് ചുമത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com