നെറ്റ്ഫ്ളിക്സ് പാസ്‌വേര്‍ഡ് പങ്കുവയ്ക്കുന്നത് ക്രിമിനല്‍ കുറ്റം!; പകര്‍പ്പവകാശ ലംഘനമെന്ന് ബ്രിട്ടന്‍

പാസ് വേര്‍ഡ് പങ്കുവയ്ക്കുന്നത് സെക്കന്‍ഡറി കോപ്പിറൈറ്റ് ലംഘനം ആണെന്നാണ് ഐപിഒ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്ളിക്സിന്റെ പാസ്‌വേര്‍ഡ് ക്രിമിനല്‍ കുറ്റമാണെന്ന് ബ്രിട്ടന്‍. ബ്രിട്ടനിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫിസ് (ഐപിഒ) ആണ് ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കിയിരിക്കുന്നത്. പാസ്‌വേര്‍ഡ്  പങ്കുവയ്ക്കുന്നത് അവസാനിപ്പിക്കാന്‍ നെറ്റ്ഫ്ളിക്സ് വഴികള്‍ തേടുന്നതിനിടയിലാണ് ബ്രിട്ടനില്‍നിന്നുള്ള വാര്‍ത്ത.

പാസ് വേര്‍ഡ് പങ്കുവയ്ക്കുന്നത് സെക്കന്‍ഡറി കോപ്പിറൈറ്റ് ലംഘനം ആണെന്നാണ് ഐപിഒ വ്യക്തമാക്കുന്നത്. ഇതു ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ വരുമെന്ന് ഐപിഒ പറയുന്നു.

സോഷ്യല്‍ മീഡിയില്‍ ഇന്റര്‍നെറ്റില്‍നിന്നുള്ള ചിത്രങ്ങള്‍ ചേര്‍ക്കുന്നത്, സിനിമ, ടിവി പരമ്പര, സ്‌പോര്‍ട്‌സ് എന്നിവ വരിക്കാരല്ലാതെ കാണുന്നത് തുടങ്ങിയവ കോപ്പിറൈറ്റ് ലംഘനങ്ങള്‍ ആണെന്ന് അറിയിപ്പില്‍ പറയുന്നു. ഈ അറിയിപ്പില്‍ തന്നെയാണ് പാസ് വേര്‍ഡ് പങ്കുവയ്ക്കലിനെക്കുറിച്ച് പരാമര്‍ശം ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് അതു മാറ്റി. എന്നാല്‍ നിയമത്തില്‍ മാറ്റമൊന്നുമില്ലെന്ന് അധികൃതരെ ഉദ്ധരിച്ചുകൊണ്ട് ബ്രിട്ടിഷ് പത്രമായ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com