ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാചകവാതക വില വീണ്ടും കുറച്ചു; വാണിജ്യ ഉപയോക്താക്കൾക്ക് ആശ്വാസം 

ഇതോടെ സിലിണ്ടർ വില 1902.50 രൂപയായി

ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വില 101 രൂപയാണ് കുറച്ചിട്ടുള്ളത്. ഇതോടെ സിലിണ്ടർ വില 1902.50 രൂപയായി. 

ഗാർഹിക ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഈ വർഷം ജനുവരി ആദ്യവും വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വില കുറച്ചിരുന്നു. 19 കിലോ എൽപിജി സിലിണ്ടറിന് 102.50 രൂപ ആണ് അന്ന് കുറച്ചത്. ഡിസംബറിൽ 101 രൂപയും നവംബറിൽ 266 രൂപ കൂട്ടിയതിന് പിന്നാലെയാണ് തുടർച്ചയായി രണ്ട് മാസങ്ങളിൽ വില കുറച്ചത്. 

ഗാർഹിക ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com