ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിച്ചോ?, ചെയ്യേണ്ടത് ഇത്രമാത്രം- വീഡിയോ 

ഇരട്ടിപ്പ് ഒഴിവാക്കാന്‍ ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദൈനംദിന ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് ആധാര്‍ കാര്‍ഡ്. തിരിച്ചറിയല്‍ രേഖ എന്ന നിലയില്‍ പല സേവനങ്ങള്‍ക്കും ആധാര്‍ ഇന്ന് നിര്‍ബന്ധമാണ്. ഇരട്ടിപ്പ് ഒഴിവാക്കാന്‍ ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം. 

ഇതിന്റെ സമയപരിധി മുന്‍പെ തന്നെ അവസാനിച്ച പശ്ചാത്തലത്തില്‍ ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ഇതുവരെ ബന്ധിപ്പിക്കാത്ത വാഹനയാത്രക്കാര്‍ക്ക് ആര്‍ടിഒ ഓഫീസുകളില്‍ നിന്ന് ചോദ്യങ്ങള്‍ നേരിടേണ്ടി വരാമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സിലെ മേല്‍വിലാസം മാറ്റല്‍ തുടങ്ങി ഓണ്‍ലൈന്‍ സേവനങ്ങള്‍ ചെയ്യാന്‍ കഴിയാതെ വരാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
 

ഡ്രൈവിങ് ലൈസന്‍സിനെ എളുപ്പത്തില്‍ ആധാറുമായി ബന്ധിപ്പിക്കാം. ചെയ്യേണ്ടത് ഇങ്ങനെ:

1. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റ് തുറക്കുക

2. 'ലിങ്ക് ആധാര്‍' ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക

3. ഡ്രൈവിങ് ലൈസന്‍സ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക

4. ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍ നല്‍കുക

5. 'ഗെറ്റ് ഡീറ്റെയില്‍സ്' ക്ലിക്ക് ചെയ്യുക

6. ആധാര്‍ നമ്പറും 10 അക്ക മൊബൈല്‍ നമ്പറും നല്‍കുക

7. സബ്മിറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക

8. മൊബൈല്‍ നമ്പറില്‍ വരുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ആധാര്‍ വേരിഫൈ ചെയ്യുക

9. ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി പൂര്‍ത്തിയായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com