എല്‍ഐസി, ഫയല്‍ ചിത്രം
എല്‍ഐസി, ഫയല്‍ ചിത്രം

എല്‍ഐസി ഓഹരി ഡിസ്‌ക്കൗണ്ട് നിരക്കില്‍ ലഭിക്കണോ?; ഇനി മണിക്കൂറുകള്‍ മാത്രം, ചെയ്യേണ്ടത് ഇത്രമാത്രം

എല്‍ഐസി പോളിസികള്‍ ഉള്ളവര്‍ക്ക് ഐപിഒയില്‍ ഡിസ്‌കൗണ്ട് അനുവദിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്

പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പ്പന മാര്‍ച്ചിലാണ്. പതിറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യവും വലിയ തോതില്‍ ആസ്തിയുമുള്ള എല്‍ഐസിയുടെ ഐപിഒ വരുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്.

എല്‍ഐസി പോളിസികള്‍ ഉള്ളവര്‍ക്ക് ഐപിഒയില്‍ ഡിസ്‌കൗണ്ട് അനുവദിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫ്‌ളോര്‍ പ്രൈസിലാണ് പോളിസി ഉടമകള്‍ക്കും എല്‍ഐസി ജീവനക്കാര്‍ക്കും ഡിസ്‌ക്കൗണ്ട് അനുവദിക്കുക.ഇത് പ്രയോജനപ്പെടുത്താന്‍ എല്‍ഐസി പോളിസിയെ പാന്‍ നമ്പറുമായി ബന്ധപ്പെടുത്തണമെന്ന് എല്‍ഐസി അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 28 ആണ് ഇതിന് എല്‍ഐസി സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.

ഇതിന് മുന്നോടിയായി പോളിസിയെ പാന്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആനുകൂല്യം ലഭിക്കില്ലെന്നും എല്‍ഐസി അറിയിച്ചിട്ടുണ്ട്. പോളിസിയെ പാന്‍ നമ്പറുമായി ലിങ്ക് ചെയ്യുന്നതിന് പുറമേ ഡീമാറ്റ് അക്കൗണ്ടും ഐപിഒയ്ക്ക് അപേക്ഷിക്കാന്‍ അനിവാര്യമാണ്. 

പോളിസിയെ പാന്‍ നമ്പറുമായി ബന്ധിപ്പിക്കുന്ന വിധം:

എല്‍ഐസിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

ഓണ്‍ലൈന്‍ പാന്‍ രജിസ്‌ട്രേഷന്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുക

വിശദാംശങ്ങള്‍ നല്‍കിയ ശേഷം മുന്നോട്ടുപോകുക

മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, പാന്‍ നമ്പര്‍, എല്‍ഐസി പോളിസി നമ്പര്‍ എന്നിവയാണ് നല്‍കേണ്ടത്

അംഗീകൃത മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നമ്പര്‍ നല്‍കി നടപടി പൂര്‍ത്തിയാക്കുക

എല്‍ഐസി പോളിസി പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് നോക്കുന്നതിനും ഓപ്ഷന്‍ ഉണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com