എസ്ബിഐ സർവീസ് ചാർജുകളിൽ മാറ്റം; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

എസ്ബിഐ സർവീസ് ചാർജുകളിൽ മാറ്റം; പുതുക്കിയ നിരക്കുകൾ ഇങ്ങനെ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂ‍ഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഐഎംപിഎസ് ഇടപാടുകളുടെ പരിധി വർദ്ധിപ്പിച്ചു. എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് രണ്ട് ലക്ഷം രൂപയ്ക്ക് പകരം അഞ്ച് ലക്ഷം രൂപ വരെ ഇടപാടുകൾ നടത്താമെന്ന് ബാങ്ക് വ്യക്തമാക്കി. എസ്ബിഐ ബാങ്ക് ശാഖകൾ വഴി നടത്തുന്ന ആയിരം രൂപ മുതൽ അഞ്ച് ലക്ഷം വരെയുള്ള ഇടപാടുകൾക്ക് നിലവിലെ ജിഎസ്‌ടിക്കൊപ്പം സേവന നിരക്കും ഈടാക്കുമെന്ന് ബാങ്ക് അറിയിച്ചു. 

200000 മുതൽ 500000 വരെയുള്ള ഇടപാടുകൾക്കായി ഒരു പുതിയ സർവീസ് ചാർജ് സ്ലാബ് ബാങ്ക് ഉൾപ്പെടുത്തി. ഇത് പ്രകാരമുള്ള സർവീസ് ചാർജ് 2022 ഫെബ്രുവരി ഒന്ന് മുതൽ 20 രൂപയും ജിഎസ്ടിയും ആയിരിക്കും. ഐഎംപിഎസ് സർവീസ് ചാർജ് എൻഇഎഫ്ടി, ആർടിജിഎസ് ഇടപാടുകൾക്ക് അനുസൃതമാണെന്നും ബാങ്ക് വ്യക്തമാക്കി. പുതിയ മാറ്റങ്ങൾ ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് വിജ്ഞാപനത്തിൽ അറിയിച്ചു.

1000 രൂപ വരെ - സർവീസ് ചാർജ് ഈടാക്കില്ല, 10000 രൂപ വരെ - രണ്ട് രൂപ + ജിഎസ്‌ടി, 100000 രൂപ വരെ - നാല് രൂപ + ജിഎസ്‌ടി, 200000 രൂപ വരെ - 12 രൂപ + ജിഎസ്‌ടി, 500000 രൂപ വരെ - 20 രൂപ + ജിഎസ്‌ടി.

ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, യോനോ എന്നിവ വഴിയും ഡിജിറ്റലായി നടത്തുന്ന അഞ്ച് ലക്ഷം രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകൾക്കും സർവീസ് ചാർജ് ഈടാക്കില്ലെന്ന് എസ്ബിഐ അടുത്തിടെ അറിയിച്ചിരുന്നു. ഡിജിറ്റൽ ബാങ്കിങ് രംഗത്ത് ഉപഭോക്താക്കളുടെ ഇടപെടൽ ശക്തിപ്പെടുത്താനാണ് ഇതെന്നും ബാങ്ക് വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com