ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ബാങ്ക് ഓഫ് ബറോഡ ചെക്ക് വ്യവസ്ഥകളില്‍ മാറ്റം, അറിയേണ്ടതെല്ലാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th July 2022 12:57 PM  |  

Last Updated: 07th July 2022 12:57 PM  |   A+A-   |  

BANK_OF_BARODA

ബാങ്ക് ഓഫ് ബറോഡ, ഫയല്‍/ റോയിട്ടേഴ്‌സ്‌

 

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ ചെക്ക് വ്യവസ്ഥകളില്‍ മാറ്റം വരുത്തി. ഉപഭോക്താവിന്റെ സുരക്ഷ കണക്കിലെടുത്ത് അഞ്ചുലക്ഷവും അതിന് മുകളിലുമുള്ള ചെക്കുകള്‍ മാറുന്നതിനാണ് പുതിയ പരിഷ്‌കാരം ബാങ്ക് ഏര്‍പ്പെടുത്തിയത്. ഓഗസ്റ്റ് ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ബാങ്കിന്റെ സര്‍ക്കുലറില്‍ പറയുന്നു.

ചെക്ക് തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് പുതിയ ക്രമീകരണം ഒരുക്കിയത്. അഞ്ചുലക്ഷവും അതിനു മുകളിലും മൂല്യമുള്ള ചെക്കുകള്‍ മാറുന്നതിന് മുന്‍പ് ഉപഭോക്താവ് അനുമതി നല്‍കണമെന്നതാണ് പുതിയ പരിഷ്‌കാരം. ചെക്ക് ക്ലിയര്‍ ചെയ്യുന്നതിന് മുന്‍പ് ഇലക്ട്രോണിക് മാധ്യമത്തിലൂടെ ഉപഭോക്താവിന്റെ സ്ഥിരീകരണം വാങ്ങുന്ന തരത്തിലാണ് പുതിയ സംവിധാനം.

 

സ്ഥിരീകരണം വാങ്ങിയില്ലെങ്കില്‍ ചെക്ക് മടക്കി നല്‍കും. ബാങ്കിന്റെ പോസിറ്റിവ് പേ സിസ്റ്റം വഴിയാണ് ചെക്കുകള്‍ ക്ലിയര്‍ ചെയ്യുന്നത്. നിശ്ചിത മൂല്യമുള്ള ചെക്കുകള്‍ ക്ലിയര്‍ ചെയ്യുന്നതിന് മുന്‍പ് ഉപഭോക്താവ് സ്ഥിരീകരണം നല്‍കണമെന്നാണ് പുതിയ വ്യവസ്ഥയില്‍ പറയുന്നത്. ഉപഭോക്താവിന്റെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും ബാങ്ക് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

രാജ്യത്ത് പുതിയ മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് പോളിസികള്‍ വരുന്നു, റിസ്‌ക് അനുസരിച്ച് ഓപ്ഷന്‍ തെരഞ്ഞെടുക്കാം; വിശദാംശങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ