'അടുത്ത ബന്ധുവാണ് എന്ന് തോന്നാം, കരുതിയിരുന്നില്ലെങ്കില്‍ പണം നഷ്ടപ്പെടും'; പുതിയ ബാങ്ക് തട്ടിപ്പ്, മുന്നറിയിപ്പുമായി ഐസിഐസിഐ

ബാങ്ക് തട്ടിപ്പ് മുന്നറിയിപ്പുമായി ഐസിഐസിഐ ബാങ്ക്
ഫയല്‍ ചിത്രം/  പിടിഐ
ഫയല്‍ ചിത്രം/ പിടിഐ

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് മുന്നറിയിപ്പുമായി ഐസിഐസിഐ ബാങ്ക്. ഉപഭോക്താക്കളുടെ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്താന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഇടപാടുകാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ഐസിഐസിഐ ബാങ്ക് മുന്നറിയിപ്പ് നല്‍കി.

ഉപഭോക്താക്കളുടെ സാമ്പത്തിക സുരക്ഷിതത്വത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇപ്പോള്‍ പുതിയ തരത്തിലുള്ള ബാങ്ക് തട്ടിപ്പുകള്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുകയാണ്. ഇതില്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ ഐസിഐസിഐ ബാങ്ക്  പറയുന്നു. ഉപഭോക്താവിന്റെ വാട്‌സ് ആപ്പ് , ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്താണ് തട്ടിപ്പുകള്‍ നടക്കുന്നത്. തുടര്‍ന്ന് പണം ചോദിച്ച് ഉപഭോക്താവിന് സന്ദേശം നല്‍കും. പരിചയക്കാരനാണ്, അടുത്ത ബന്ധുവാണ് എന്നെല്ലാം കരുതി പണം കൈമാറി തട്ടിപ്പിന് ഇരയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കരുതല്‍ വേണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 

ഫണ്ട് ആവശ്യപ്പെട്ട് വരുന്ന സന്ദേശത്തിന്റെ നിജസ്ഥിതി പരിശോധിക്കാതെ പണം കൈമാറുമ്പോഴാണ് തട്ടിപ്പിന് ഇരയാകുന്നത്. പലപ്പോഴും സന്ദേശങ്ങള്‍ ഒറ്റനോട്ടത്തില്‍ സത്യമാണെന്ന് തോന്നാം. ഇത്തരം സന്ദേശം വരുമ്പോള്‍ അയച്ച ആളിനെ വിളിച്ചോ മറ്റു വഴികളിലൂടെയോ ഇതിന്റെ നിജസ്ഥിതി ബോധ്യപ്പെടാന്‍ ശ്രമിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. 

ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന് തിരിച്ചറിഞ്ഞാല്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കാന്‍ മറക്കരുത്. പിന്‍ നമ്പര്‍ ആര്‍ക്കും കൈമാറരുത്. ഫോണിലൂടെയോ ഇ-മെയില്‍ സന്ദേശത്തിലൂടെയോ വ്യക്തിഗതമായ സാമ്പത്തിക വിവരങ്ങള്‍ കൈമാറരുതെന്നും ഐസിഐസിഐയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com