എസ്ബിഐ ബാങ്കിങ് സേവനങ്ങള്‍ ഇനി വാട്‌സ്ആപ്പിലും; ചെയ്യേണ്ടത് ഇത്രമാത്രം

ഉപഭോക്താക്കളുടെ ഇടപാടുകള്‍ എളുപ്പവും വേഗത്തിലുമാക്കാന്‍ ലക്ഷ്യമിട്ട് വാട്‌സ് ആപ്പ് ബാങ്കിങ് സേവനം ആരംഭിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ ഇടപാടുകള്‍ എളുപ്പവും വേഗത്തിലുമാക്കാന്‍ ലക്ഷ്യമിട്ട് വാട്‌സ് ആപ്പ് ബാങ്കിങ് സേവനം ആരംഭിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ചില ബാങ്കിങ് സേവനങ്ങള്‍ വാട്‌സ് ആപ്പ് വഴി ഇടപാടുകാരന് പ്രയോജനപ്പെടുത്താന്‍ കഴിയും വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് എസ്ബിഐ അറിയിച്ചു. എടിഎമ്മില്‍ പോകാതെയും ബാങ്കിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതെയും ബാങ്കിങ് സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും വിധമാണ് വാട്‌സ് ആപ്പില്‍ സേവനം ഒരുക്കിയിരിക്കുന്നത്.

അക്കൗണ്ട് ബാലന്‍സ്, മിനി സ്റ്റേറ്റ്‌മെന്റ് എന്നി സേവനങ്ങള്‍ വാട്‌സ് ആപ്പ് വഴി ഇടപാടുകാരന് അറിയാന്‍ കഴിയുന്നതാണ് സംവിധാനം. വാട്‌സ് ആപ്പില്‍ +919022690226 എന്ന നമ്പറിലേക്ക് 'എച്ചഐ'എന്ന്  ടൈപ്പ് ചെയ്ത് സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. 

ഇതിന് മുന്‍പ് ബാങ്കിന്റെ വാട്‌സ് ആപ്പ് അക്കൗണ്ടുമായി ആദ്യം രജിസ്റ്റര്‍ ചെയ്യണം. അതിനായി WAREG എന്ന് ടൈപ്പ് ചെയ്ത ശേഷം സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കി 917208933148 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം. രജിസ്റ്റര്‍ ആയി എന്ന് കാണിച്ച് എസ്ബിഐ എസ്എംഎസ് ആയി തന്നെ മറുപടി നല്‍കും.

തുടര്‍ന്നാണ് +919022690226 എന്ന വാട്‌സ് ആപ്പ് നമ്പറില്‍ എച്ചഐ എന്ന് ടൈപ്പ് ചെയ്യേണ്ടത് എന്ന് എസ്ബിഐ അറിയിച്ചു. മൂന്ന് ഓപ്ഷനുകള്‍ തെളിഞ്ഞുവരും. ഒന്നാം ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് ബാലന്‍സ് അറിയാം. രണ്ടാമത്തേതാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ മിനി സ്റ്റേറ്റ്‌മെന്റ് ലഭിക്കും. അവസാന അഞ്ചു ഇടപാടുകളുടെ വിശദാംശങ്ങളാണ് അറിയാന്‍ സാധിക്കുക. ഓപ്ഷന്‍ മൂന്ന് തെരഞ്ഞെടുത്താല്‍ എസ്ബിഐ വാട്‌സ് ആപ്പ് ബാങ്കിങ് സേവനം ഉപേക്ഷിക്കാനും സാധിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com