ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചോ? തീയതി നീട്ടില്ലെന്ന് കേന്ദ്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd July 2022 04:37 PM |
Last Updated: 22nd July 2022 04:37 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടുന്നതു പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ജുലൈ 31ന് മുമ്പ് എല്ലാവരും റിട്ടേണ്‍ സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് പറഞ്ഞു.
ജൂലൈ 20 വരെയുള്ള കണക്ക് അനുസരിച്ച് 2.3 കോടി പേര്‍ റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 5.89 കോടി പേരാണ് റിട്ടേണ്‍ നല്‍കിയത്. കഴിഞ്ഞ തവണ റിട്ടേണ്‍ നല്‍കുന്നതിനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു.
തീയതി നീട്ടുമെന്ന ധാരണയിലായിരിക്കാം പലരും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകുന്നതെന്ന് തരുണ്‍ ബജാജ് പറഞ്ഞു. ഈയടുത്ത ദിവസങ്ങളില്‍ റിട്ടേണുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ദിനംപ്രതി 15 ലക്ഷം മുതല്‍ 18 ലക്ഷം വരെ റിട്ടേണുകളാണ് ഫയല്‍ ചെയ്യുന്നത്. ഇത് 25 ലക്ഷം മുതല്‍ 30 ലക്ഷം വരെ ആവുമെന്ന് പ്രതീക്ഷിക്കുന്നതായും റവന്യൂ സെക്രട്ടറി പറഞ്ഞു.
അവസാന നിമിഷം റിട്ടേണ്‍ സമര്‍പ്പിക്കുന്ന നിരവധി പേരുണ്ട്. കഴിഞ്ഞ തവണ പത്തു ശതമാനത്തോളം റിട്ടേണുകളാണ് അവസാന ദിവസം ഫയല്‍ ചെയ്തത്. ഇത്തവണ ഒരു കോടി വരെ റിട്ടേണ്‍ അവസാന നിമിഷം എത്താന്‍ സാധ്യതയുണ്ടെന്നാണ് വകുപ്പ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി അദാനി; ശതകോടീശ്വര പട്ടികയില്‍ നാലാമത്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ