വര്‍ഷം 10,000 കിലോമീറ്ററില്‍ താഴെയാണോ വാഹനം ഓടിക്കുന്നത്?; കുറഞ്ഞ ഇന്‍ഷുറന്‍സ് പ്രീമിയം, 'ആഡ് ഓണ്‍ ഫീച്ചര്‍' അവതരിപ്പിച്ച് ഗോ ഡിജിറ്റ് 

ഐആര്‍ഡിഎയുടെ നിര്‍ദേശത്തിന് പിന്നാലെ ആദ്യമായി  'ആഡ് ഓണ്‍' ഫീച്ചര്‍ അവതരിപ്പിച്ച് സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഗോ ഡിജിറ്റ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഐആര്‍ഡിഎയുടെ നിര്‍ദേശത്തിന് പിന്നാലെ ആദ്യമായി  'ആഡ് ഓണ്‍' ഫീച്ചര്‍ അവതരിപ്പിച്ച് സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഗോ ഡിജിറ്റ്. വാഹനം ഓടിക്കുന്നതിന് അനുസരിച്ച് ഇന്‍ഷുറന്‍സ് പ്രീമിയം തുക നിശ്ചയിക്കുന്ന  'പേ ആസ് യു ഡ്രൈവ്'  ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചത്.

ജൂലൈ ആദ്യമാണ് ആഡ് ഓണ്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎ അനുമതി നല്‍കിയത്. വാഹനം ഓടിക്കുന്നതിന് അനുസരിച്ച് ഇന്‍ഷുറന്‍സ് പ്രീമിയം നിശ്ചയിക്കല്‍, അപകടങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ റിസ്‌ക് കണക്കാക്കി തുക നിശ്ചയിക്കല്‍ തുടങ്ങി വിവിധ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിട്ടായിരുന്നു ഐആര്‍ഡിഎയുടെ നിര്‍ദേശം. മാറുന്ന കാലത്തിന് അനുസരിച്ച് കൂടുതല്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് അനുയോജ്യമായത് തെരഞ്ഞെടുക്കാന്‍ ഉപഭോക്താവിനെ പ്രാപ്തമാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പദ്ധതി.

ജൂലൈ 18നാണ് 'പേ ആസ് യു ഡ്രൈവ്'  ഫീച്ചര്‍ ഉള്‍പ്പെടുത്തിയുള്ള ഇന്‍ഷുറന്‍സ് പോളിസി ഗോ ഡിജിറ്റ് പ്രഖ്യാപിച്ചത്. പ്രതിവര്‍ഷം ശരാശരി 10,000 കിലോമീറ്ററില്‍ താഴെ വാഹനം ഓടിക്കുന്നവര്‍ക്ക് ഡിസ്‌ക്കൗണ്ട് അനുവദിക്കുന്നതാണ് പ്ലാന്‍. ഷോറൂമില്‍ നിന്ന് വാഹനം വാങ്ങുന്നതിനെ അടിസ്ഥാനമാക്കിയാണ് കിലോമീറ്റര്‍ നിശ്ചയിക്കുന്നത്. ഓഡോ മീറ്റര്‍ റീഡിങ്, ടെലിമാറ്റിക്‌സ് ഡേറ്റ തുടങ്ങിയവ ഉപയോഗിച്ചാണ് കമ്പനി കിലോമീറ്റര്‍ നിര്‍ണയിക്കുക. ഡിസ്‌ക്കൗണ്ട് 25 ശതമാനം വരെയാകാമെന്ന് കമ്പനി പറയുന്നു. ഇന്‍ഷുറന്‍സ് പോളിസിയുടെ നടപടിക്രമങ്ങള്‍ 30 മിനിറ്റിനകം പൂര്‍ത്തിയാക്കാന്‍ കഴിയും വിധം സാങ്കേതികവിദ്യയെ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി പറയുന്നു.

സ്ഥിരമായി വാഹനം ഓടിക്കുന്നവരില്‍ നിന്ന് വ്യത്യസ്തമായി പതിവായി വാഹനം ഓടിക്കാത്തവര്‍ക്കാണ് ഇതിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുക. നിലവില്‍ ഇരുകൂട്ടര്‍ക്കും ഒരേ പ്രീമിയമാണ്.  പതിനായിരം കിലോമീറ്ററിന്റെ പരിധി പരമാവധി പേര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com