ബാങ്ക് ഓഫ് ബറോഡ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചു; വിശദാംശങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2022 07:40 PM  |  

Last Updated: 28th July 2022 07:40 PM  |   A+A-   |  

BANK_OF_BARODA

ബാങ്ക് ഓഫ് ബറോഡ, ഫയല്‍/ റോയിട്ടേഴ്‌സ്‌

 

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചു. പുതുക്കിയ പലിശ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് അറിയിച്ചു.

രണ്ടു ലക്ഷം രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കാണ് വര്‍ധിപ്പിച്ചത്. ആറുമാസത്തിനും ഒന്‍പത് മാസത്തിനും ഇടയില്‍ കാലാവധി തീരുന്ന നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ 35 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. 4.30 ശതമാനത്തില്‍ നിന്ന് 4.65 ശതമാനമായാണ് ഉയര്‍ത്തിയത്.

ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ 25 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. 4.40 ശതമാനത്തില്‍ നിന്ന് 4.65 ശതമാനമായാണ് ഉയര്‍ത്തിയത്.

രണ്ടു വര്‍ഷത്തിന് മുകളിലും മൂന്ന് വര്‍ഷത്തില്‍ താഴെയും കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.50 ശതമാനമായാണ് ഉയര്‍ത്തിയത്. മൂന്ന് വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെയുള്ള കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.35 ശതമാനത്തില്‍ നിന്ന് 5.50 ശതമാനമായി ഉയര്‍ത്തിയതായും ബാങ്ക് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ബാങ്കുകളില്‍ 38,147 ഒഴിവുകള്‍; ഉടന്‍ നിയമനമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ