നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ ഇപിഎഫ് പലിശനിരക്ക്; 8.1 ശതമാനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം 

നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ ഇപിഎഫ് പലിശനിരക്ക് അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍
ഇപിഎഫ്ഒ, ഫയല്‍ ചിത്രം
ഇപിഎഫ്ഒ, ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ ഇപിഎഫ് പലിശനിരക്ക് അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.1 ശതമാനം പലിശനിരക്ക് നല്‍കാനുള്ള ഇപിഎഫ്ഒയുടെ ശുപാര്‍ശയാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്.

മാര്‍ച്ചിലാണ് 2021-22 സാമ്പത്തികവര്‍ഷത്തില്‍ ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.1 ശതമാനം പലിശനിരക്ക് നല്‍കാന്‍ ഇപിഎഫ്ഒ ശുപാര്‍ശ ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പലിശനിരക്ക് കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാലുപതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്. തൊട്ടുമുന്‍പത്തെ വര്‍ഷം 8.5 ശതമാനം പലിശ നല്‍കിയിരുന്ന സ്ഥാനത്താണ് ഈ കുറവ്. 8.1 ശതമാനം പലിശനിരക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി ഇപിഎഫ്ഒയുടെ ഉത്തരവില്‍ പറയുന്നു.

കേന്ദ്ര തൊഴില്‍മന്ത്രാലയമാണ് ഇപിഎഫ്ഒയുടെ ശുപാര്‍ശ ധനമന്ത്രാലയത്തിന് കൈമാറിയത്. ധനമന്ത്രാലയം അംഗീകാരം നല്‍കിയതോടെ, 2021-22 സാമ്പത്തികവര്‍ഷത്തിലെ നിക്ഷേപങ്ങള്‍ക്ക് 8.1 ശതമാനം പലിശയാണ് ലഭിക്കുക. 1977-78ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com