ക്രെഡിറ്റ് കാര്‍ഡും ഇനി യുപിഐയുമായി ബന്ധിപ്പിക്കാം, ആര്‍ബിഐ അനുമതി

നിലവില്‍ ബാങ്ക് അക്കൗണ്ടിനെ ഡെബിറ്റ് കാര്‍ഡ് വഴി ബന്ധിപ്പിച്ചാണ് യുപിഐ സേവനം
ക്രെഡിറ്റ് കാര്‍ഡും ഇനി യുപിഐയുമായി ബന്ധിപ്പിക്കാം
ക്രെഡിറ്റ് കാര്‍ഡും ഇനി യുപിഐയുമായി ബന്ധിപ്പിക്കാം

മുംബൈ: ക്രെഡിറ്റ് കാര്‍ഡിനെ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസുമായി (യുപിഐ) ബന്ധിപ്പിച്ച് ഇടപാടുകള്‍ നടത്താന്‍ റിസര്‍വ് ബാങ്ക് അനുമതി. നിലവില്‍ ബാങ്ക് അക്കൗണ്ടിനെ ഡെബിറ്റ് കാര്‍ഡ് വഴി ബന്ധിപ്പിച്ചാണ് യുപിഐ സേവനം. 

ക്രെഡിറ്റ് കാര്‍ഡിനെ യുപിഐയുമായി ബന്ധിപ്പിക്കാന്‍ അനുമതി നല്‍കുകയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നാഷനല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്റെ റുപെ ക്രെഡിറ്റ് കാര്‍ഡിനെ തുടക്കത്തില്‍ യുപിഐയുമായി ബന്ധിപ്പിക്കും. മറ്റു സേവന ദാതാക്കള്‍ക്കും തുടര്‍ന്ന് ഈ സൗകര്യം ലഭ്യമാക്കുമെന്ന് ദാസ് അറിയിച്ചു.

പുതിയ സംവിധാനം വരുന്നതോടെ കൂടുതല്‍ പേര്‍ക്കു യുപിഐ ഉപയോഗിക്കാനാവുമെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍. ഇന്ത്യയില്‍ ഏറ്റവും സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന പെയ്‌മെന്റ് രീതിയാണ് യുപിഐ. 26 കോടി ഉപയോക്താക്കളാണ് യുപിഐക്ക് ഇപ്പോഴുള്ളത്. അഞ്ചു കോടി വ്യാപാരികള്‍ ഈ ശൃംഖലയുടെ ഭാഗമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com