രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; ഡോളറിനെതിരെ 77ലേക്ക് 

നിലവില്‍ ഒരു ഡോളര്‍ വാങ്ങാന്‍ 76 രൂപ 96 പൈസ നല്‍കണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഡോളറിനെതിരെ 77 രൂപയ്ക്ക് അരികില്‍ എന്ന സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. തുടര്‍ച്ചയായ നാലാംദിവസമാണ് രൂപ നഷ്ടം നേരിടുന്നത്.

നിലവില്‍ ഒരു ഡോളര്‍ വാങ്ങാന്‍ 76 രൂപ 96 പൈസ നല്‍കണം. മുന്‍പത്തെ ദിവസത്തെ അപേക്ഷിച്ച് 1.05 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. അസംസ്‌കൃത എണ്ണവില കുതിച്ചുയര്‍ന്നതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. 

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച

റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും നീക്കമാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 130 ഡോളറിലേക്ക് അടുക്കുകയാണ്. ഇതാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com