ട്രംപിനെ വിലക്കിയത് 'വിഡ്ഢിത്തം'; ആജീവനാന്ത ട്വിറ്റർ നിരോധനം തെറ്റെന്ന് ഇലോൺ മസ്‌ക് 

തട്ടിപ്പുകളോ, ഓട്ടോമേറ്റഡോ ആയ അക്കൗണ്ടുകൾക്കു മാത്രമായിരിക്കണം വിലക്കെന്നും മസ്ക്
ഇലോൺ മസ്ക്, ഡോണൾഡ് ട്രംപ്
ഇലോൺ മസ്ക്, ഡോണൾഡ് ട്രംപ്

സാൻ ഫ്രാൻസിസ്കോ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ട്വിറ്ററിൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കാൻ ഇലോൺ മസ്ക്. വിലക്ക് അധാർമികവും വിഡ്ഢിത്തവുമാണെന്ന് മസ്ക് പറഞ്ഞു. ട്വിറ്റർ അക്കൗണ്ടുകളുടെ ആജീവനാന്ത വിലക്ക് അപൂർവമാണ്. തട്ടിപ്പുകളോ, ഓട്ടോമേറ്റഡോ ആയ അക്കൗണ്ടുകൾക്കു മാത്രമായിരിക്കണം വിലക്ക്, അദ്ദേഹം അഭിപ്രായപ്പെട്ടു. 

ട്രംപിന് നിരോധനം ഏർപ്പെടുത്തിയത് രാജ്യത്തിന്റെ വലിയൊരു ഭാഗത്തെ അകറ്റിനിർത്തിയതുപോലെയായി എന്നാണ് മസ്‌കിന്റെ വിലയിരുത്തൽ. ‌ഫിനാൻഷ്യൽ ടൈംസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മസ്ക്. അതേസമയം താൻ ട്വിറ്റർ ഇതുവരെയും സ്വന്തമാക്കിയിട്ടില്ലെന്നും അതിനാൽ വിലക്ക് നീക്കാൻ നിലവിലെ സാഹചര്യത്തിൽ തനിക്ക് കഴിയില്ലെന്നും മസ്‌ക് പറഞ്ഞു. അതിന് സാധിക്കുന്ന ഒരു അവസരം വരുമ്പോൾ തീർച്ചയായും ഒരാളെ എന്നന്നേക്കുമായി വിലക്കുന്ന രീതി പുനപരിശോധിക്കുമെന്നാണ് മസ്കിന്റെ പ്രഖ്യാപനം. 

അമേരിക്കയിലെ പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ടാണ് ട്രംപിൻ ട്വിറ്ററിൽ വിലക്കേർപ്പെടുത്തിയിരുന്നത്. അക്കൗണ്ട് വഴി അക്രമത്തിന് ആഹ്വാനം ചെയ്യാനുള്ള സാധ്യത കണക്കിലെടു‌ത്താണ് അക്കൗണ്ട് സ്ഥിരമായി നിരോധിക്കാൻ ട്വിറ്റർ തീരുമാനിച്ചത്. അതേസമയം വിലക്ക് നീങ്ങിയാലും ട്വിറ്ററിലേക്ക് ഇനി മടങ്ങണ്ടെന്നാണ് ട്രംപിന്റെ തീരുമാനം, ട്വിറ്റർ ബോറടിച്ചുതുടങ്ങി എന്നാണ് ഇഥിന് കാരണമായി ട്രംപ് പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com