ഗ്രീന്‍ ചോയിസ് വിസ്‌കി; ഒറിജിനല്‍ ചോയിസിന്റെ ഹര്‍ജി തള്ളി

തങ്ങളുടെ ബ്രാന്‍ഡിനു സമാനമായ പേരാണ് എതിര്‍ കമ്പനി നല്‍കിയിരിക്കുന്നതെന്നായിരുന്നു ഹര്‍ജിയിലെ വാദം
മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍
മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍

ബംഗളൂരു: ഗ്രീന്‍ ചോയിസ് എന്ന് വിസ്‌കിക്കു പേരിടുന്നതിനെതിരെ ഒറിജിനല്‍ ചോയിസ് വിസ്‌കിയുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. തങ്ങളുടെ ബ്രാന്‍ഡിനു സമാനമായ പേരാണ് എതിര്‍ കമ്പനി നല്‍കിയിരിക്കുന്നതെന്നായിരുന്നു ഹര്‍ജിയിലെ വാദം.

ഗ്രീന്‍ ചോയിസ് എന്ന ബ്രാന്‍ഡില്‍ വിസ്‌കി ഇറക്കാന്‍ എംപീ ഡിസ്റ്റിലറീസിന് അനുമതി നല്‍കിയ എക്‌സൈസ് കമ്മിഷണറുടെ നടപടിക്ക് എതിരായായിരുന്നു ഹര്‍ജി. ഒറിജിനല്‍ ചോയിസ് നിര്‍മാതാക്കളായ ജോണ്‍ ഡിസ്റ്റിലറിലീസ് ആണ് കോടതിയെ സമീപിച്ചത്. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് എക്‌സൈസ് കമ്മിഷണര്‍ അനുമതി നല്‍കിയതെന്ന് ജോണ്‍ ഡിസ്റ്റിലറീസ് വാദിച്ചു.

ഇക്കാര്യത്തില്‍ സ്വാഭാവിക നീതിയുടെ ലംഘനം ഉണ്ടായെന്നു കരുതാനാവില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് ജ്യോതി മുലിമാനി പറഞ്ഞു. ബ്രാന്‍ഡ് പേര് അനുവദിക്കുന്നത് എക്‌സൈസ് കമ്മിഷണറുടെ വിവേചന അധികാരത്തില്‍ പെടുന്ന കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com