അക്കൗണ്ടിനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചോ?; പിഴ ഒഴിവാക്കാന്‍ എസ്ബിഐയില്‍ ചെയ്യേണ്ടത് ഇത്രമാത്രം

സാമ്പത്തിക ഇടപാടുകള്‍ തടസപ്പെടാതിരിക്കാന്‍ ബാങ്ക് അക്കൗണ്ടിനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സാമ്പത്തിക ഇടപാടുകള്‍ തടസപ്പെടാതിരിക്കാന്‍ ബാങ്ക് അക്കൗണ്ടിനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം പിഴ ഒടുക്കേണ്ടതായി വരും. കൂടാതെ ഇടപാടുകള്‍ സുഗമമായി നടത്തുന്നതിനും തടസം സൃഷ്ടിക്കാം.

പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് പോര്‍ട്ടല്‍ വഴി സേവിങ്‌സ് ബാങ്ക് അക്കൗണ്ടിനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം:

ആദ്യം എസ്ബിഐയുടെ വെബ് സൈറ്റ് സന്ദര്‍ശിക്കുക, ഓണ്‍ലൈന്‍ എസ്ബിഐ എന്ന സൈറ്റിലാണ് പ്രവേശിക്കേണ്ടത്.

മൈ അക്കൗണ്ടിന് താഴെ കൊടുത്തിരിക്കുന്ന പ്രൊഫൈല്‍- പാന്‍ രജിസ്‌ട്രേഷനില്‍ ക്ലിക്ക് ചെയ്യുക

അക്കൗണ്ട് നമ്പറും പാന്‍ നമ്പറും നല്‍കുക

സബ്മിറ്റില്‍ ക്ലിക്ക് ചെയ്യുക

ഇടപാടുകാരന്റെ അപേക്ഷയിന്മേല്‍ എസ്ബിഐ ശാഖ ഏഴു ദിവസത്തിനകം തീരുമാനമെടുക്കും

തീരുമാനം രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ വിളിച്ച് അറിയിക്കും

എടിഎം കാര്‍ഡ് ഉപയോഗിച്ചും അക്കൗണ്ടുള്ള ശാഖയില്‍ പോയി പാന്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയും ബാങ്ക് അക്കൗണ്ടിനെ പാനുമായി ബന്ധിപ്പിക്കാവുന്നതാണ്

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com