റാലിയുമായി യുവാന്‍, നില മെച്ചപ്പെടുത്തി രൂപ; 45 പൈസയുടെ നേട്ടം

ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തി. 45 പൈസയുടെ നേട്ടവുമായി 82 രൂപ 43 പൈസ എന്ന നിരക്കിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ചൈനീസ് കറന്‍സിയായ യുവാന്റെ റാലിയാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്..

കഴിഞ്ഞ ദിവസം 82 രൂപ 88 പൈസ എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വീണ്ടും വായ്പാനിരക്ക് ഉയര്‍ത്തിയതോടെ, രൂപയുടെ മൂല്യം വീണ്ടും താഴുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ യുവാന്റെ മൂല്യം ഉയര്‍ന്നതാണ് രൂപയ്ക്ക് കരുത്തായത്.

ഇതിന് പുറമേ അമേരിക്കയും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തിന് അയവ് വന്നതായുള്ള റിപ്പോര്‍ട്ടുകളും യുവാന്റെ മൂല്യത്തില്‍ പ്രതിഫലിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ചൈന ഇളവ് വരുത്തിയതും യുവാന്റെ റാലിക്ക് സഹായകമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com