

ന്യൂഡല്‍ഹി: ഡെബിറ്റ് കാര്‍ഡും ഫോണില്‍ യുപിഐ ആപ്പും ഉള്ളത് കൊണ്ട് ഭൂരിഭാഗം ആളുകളും അധികപണം കൈയില്‍ കൊണ്ടുനടക്കാറില്ല. തിരക്കിനിടയില്‍ ചിലര്‍ക്കെങ്കിലും ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ട് പോകാറുണ്ട്. മോഷണം ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ ആകാം ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടു പോകുന്നത്.പുതിയ കാര്‍ഡിനായി അപേക്ഷിക്കുന്നതിന് മുന്‍പ് പഴയ കാര്‍ഡ് ബ്ലോക്ക് ചെയ്യേണ്ടത് സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ അനിവാര്യമാണ്. ഓണ്‍ലൈനായി കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും.
ഓണ്‍ലൈനായി കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശം ചുവടെ:
www.onlinesbi.com സന്ദര്‍ശിച്ച് യൂസര്‍ നെയിമും പാസ് വേര്‍ഡും നല്‍കുക.
ഇ- സര്‍വീസസ് ടാബിന് കീഴിലുള്ള എടിഎം കാര്‍ഡ് സര്‍വീസസ്, എടിഎം കാര്‍ഡ് ബ്ലോക്കിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതിനായി ഏത് തരത്തിലുള്ള അക്കൗണ്ട് ആണോ, അത് തെരഞ്ഞെടുക്കുക
ആക്ടീവ് ആയിട്ടുള്ളതും ബ്ലോക്ക് ചെയ്തതുമായ കാര്‍ഡുകള്‍ തെളിഞ്ഞുവരും. കാര്‍ഡിലെ ആദ്യത്തെയും അവസാനത്തെയും നാലക്ക നമ്പറും കാണാന്‍ സാധിക്കും
കാര്‍ഡ് തെരഞ്ഞെടുത്ത്, ബ്ലോക്ക് ഓപ്ഷന്‍ നല്‍കുക
കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കി വേണം ബ്ലോക്ക് ഓപ്ഷന്‍ ക്ലിക്ക് ചെയ്യാന്‍
കാര്‍ഡ് ബ്ലോക്ക് ചെയ്തു എന്ന് അറിയാന്‍ എസ്എംഎസ് വഴി സംവിധാനമുണ്ട്
ഒടിപി അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം
ഒടിപി പാസ് വേര്‍ഡ് നല്‍കി കണ്‍ഫോം കൊടുക്കുന്നതോടെയാണ് നടപടി പൂര്‍ത്തിയാവുന്നത്
എസ്ബിഐയുടെ കസ്റ്റ്മര്‍ കെയര്‍ നമ്പറില്‍ വിളിച്ചും കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. 18001234, 1800112211, 18004253800, 1800 2100 എന്നിവയാണ് കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍. തങ്ങളുടെ കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പുകാര്‍ ഇടപാട് നടത്തിയിട്ടുണ്ടെങ്കില്‍ 1930ല്‍ വിളിച്ച് പരാതി നല്‍കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
567676 എന്ന നമ്പറില്‍ എസ്എംഎസ് അയച്ചും കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. കാര്‍ഡിലെ അവസാന നാലക്ക നമ്പര്‍ നല്‍കിയാണ് നടപടി പൂര്‍ത്തിയാക്കേണ്ടത്. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന രജിസ്റ്റേര്‍ഡ് നമ്പറില്‍ നിന്നാണ് എസ്എംഎസ് അയക്കേണ്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
