പെന്‍ഷന്‍കാര്‍ക്ക് ഇനി ബാങ്കില്‍ പോകേണ്ട; എസ്ബിഐ വെബ്‌സൈറ്റ്, ആപ്പ് വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് എളുപ്പം സമര്‍പ്പിക്കാം, ചെയ്യേണ്ടത് - വീഡിയോ 

വീഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സര്‍വീസ് എന്ന പേരിലാണ് എസ്ബിഐ ഫീച്ചര്‍ അവതരിപ്പിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പെന്‍ഷന്‍ മുടങ്ങാതെ ലഭിക്കുന്നതിന് വര്‍ഷംതോറും സമര്‍പ്പിക്കേണ്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജീവന്‍ പ്രമാണ്‍ വീഡിയോ കോളിലൂടെ സമര്‍പ്പിക്കുന്നതിന് ഫീച്ചറുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. വീഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സര്‍വീസ് എന്ന പേരിലാണ് എസ്ബിഐ ഫീച്ചര്‍ അവതരിപ്പിച്ചത്.

പെന്‍ഷന്‍ മുടങ്ങാതെ ലഭിക്കുന്നതിന് ലൈഫ് സര്‍ട്ടിഫിക്കറ്റ് പ്രധാനമാണ്. വര്‍ഷംതോറും ബന്ധപ്പെട്ടവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് പെന്‍ഷന്‍ മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. ബാങ്ക് ശാഖയില്‍ പോകാതെ തന്നെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സൗകര്യമാണ് എസ്ബിഐ ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് മുഖാന്തരം വീഡിയോ കോള്‍ വഴി ഒരുക്കിയിരിക്കുന്നത്. വീഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സര്‍വീസ് വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്ന വിധം ചുവടെ:

എസ്ബിഐയുടെ പെന്‍ഷന്‍ സേവാ വെബ്‌സൈറ്റ് അല്ലെങ്കില്‍ പെന്‍ഷന്‍ സേവാ ആപ്പ് സന്ദര്‍ശിക്കുക

വെബ്‌സൈറ്റില്‍ വീഡിയോഎല്‍സി എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ആപ്പില്‍ വീഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക


പെന്‍ഷന്‍ ലഭിക്കുന്നതിന് നല്‍കിയിരിക്കുന്ന അക്കൗണ്ട് നമ്പര്‍ നല്‍കുക. ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നതിന് ബാങ്കിന് അനുമതി നല്‍കുക

അക്കൗണ്ട് വാലിഡേറ്റ് ചെയ്യുക. ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ഒടിപി അയച്ചാണ് വാലിഡേറ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്

ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച ശേഷം മുന്നോട്ടുപോകുക

തുടര്‍ന്ന് വീഡിയോ കോളിന് അപ്പോയ്‌മെന്റ് എടുക്കുന്നതിന് ഷെഡ്യൂള്‍ ചെയ്യുക. ഇതിനായുള്ള നിര്‍ദേശങ്ങള്‍ പാലിക്കുക. എസ്എംഎസ് അല്ലെങ്കില്‍ ഇമെയില്‍ വഴി സ്ഥിരീകരണം ലഭിക്കും

വീഡിയോ കോളിന് അനുമതി നല്‍കിയ ശേഷം വീഡിയോ കോളില്‍ പങ്കെടുക്കുക

ബാങ്ക് അധികൃതരുമായുള്ള വീഡിയോ കോളില്‍ വെരിഫിക്കേഷന്‍ കോഡ് നല്‍കുക. കൂടാതെ പാന്‍ കാര്‍ഡും കാണിക്കുക

ഫോട്ടോയെടുക്കുന്നതിന് ബാങ്ക് അധികൃതര്‍ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക

വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്തു എന്ന് കാണിച്ച് സന്ദേശം ലഭിക്കും. എസ്എംഎസ് വഴി വീഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ നിലവിലെ സ്ഥിതി അറിയിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com