സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ കുട്ടികള്‍ക്കായി സവിശേഷ സേവിങ്‌സ് അക്കൗണ്ട്

സൗത്ത് ഇന്ത്യന്‍ ബാങ്ക് കുട്ടികള്‍ക്കായി കിഡ്‌സ് സേവിങ്‌സ് അക്കൗണ്ട് അവതരിപ്പിച്ചു
സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ കുട്ടികള്‍ക്കായി സവിശേഷ സേവിങ്‌സ് അക്കൗണ്ട്
സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ കുട്ടികള്‍ക്കായി സവിശേഷ സേവിങ്‌സ് അക്കൗണ്ട്

കൊച്ചി: കുട്ടികളില്‍ സമ്പാദ്യ ശീലം പരിപോഷിപ്പിക്കുന്നതിനും അവരെ സാമ്പത്തിക സാക്ഷരരാക്കുന്നതിനും ലക്ഷ്യമിട്ട് ശിശു ദിനത്തോടനുബന്ധിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക് കുട്ടികള്‍ക്കായി കിഡ്‌സ് സേവിങ്‌സ് അക്കൗണ്ട് അവതരിപ്പിച്ചു. എസ്‌ഐബി ജന്‍ നെക്സ്റ്റ് കിഡ്‌സ് സേവിങ്‌സ് അക്കൗണ്ട് മുഖേന രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ ഭാവി ലക്ഷ്യങ്ങള്‍ക്കു വേണ്ടി പണം സ്വരൂപിക്കാന്‍ കഴിയും. കുട്ടികള്‍ക്ക് 18 വയസ്സ് തികയുന്നതുവരെ ഈ അക്കൗണ്ടില്‍ രക്ഷിതാക്കള്‍ക്കു നിക്ഷേപിക്കാം. പത്തു വയസ്സു പൂര്‍ത്തിയായാല്‍ കുട്ടികള്‍ക്കും സ്വന്തമായി ഈ അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാം. രക്ഷിതാക്കളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കാനും തടസ്സങ്ങളില്ലാതെ നിക്ഷേപിക്കുന്നതിന് ഓട്ടോ ഡെബിറ്റ് സൗകര്യവും ലഭ്യമാണ്.സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എല്ലാ ശാഖകളിലും നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഈ സേവനം ഇപ്പോള്‍ ലഭ്യമാണ്.

കിഡ്‌സ് അക്കൗണ്ടിന്റെ സവിശേഷതകള്‍

കുട്ടികളുടെ ജനനത്തോടെ രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് തുറക്കാനും ഉടനടി പ്രവര്‍ത്തിപ്പിക്കാനും കഴിയും.

രക്ഷിതാക്കളുടെ വ്യക്തിഗത അക്കൗണ്ടില്‍ പ്രതിമാസം ശരാശരി 10000 രൂപ ബാലന്‍സ് നിലനിര്‍ത്തുന്നുണ്ടെങ്കില്‍ കിഡ്‌സ് അക്കൗണ്ടില്‍ നിശ്ചിത തുക ബാലന്‍സ് നിര്‍ബന്ധമില്ല.

രക്ഷിതാക്കളുടെ അനുമതിയോടെ കിഡ്‌സ് അക്കൗണ്ടിലെ നിക്ഷേപം പ്രത്യേക ചാര്‍ജുകളൊന്നുമില്ലാതെ ട്രാന്‍സ്ഫര്‍ ചെയ്യാം

കിഡ്‌സ് സേവിങ്‌സ് അക്കൗണ്ട് രക്ഷിതാക്കള്‍ക്ക് എസ്‌ഐബി മിറര്‍ പ്ലസ് ആപ്പിലൂടെ നിരീക്ഷിക്കാം

ടാപ് ആന്റ് പേ സംവിധാനമുള്ള കോണ്ടാക്ടലെസ് ഡെബിറ്റ് കാര്‍ഡും എസ്‌ഐബി ജന്‍ നെക്സ്റ്റ് അക്കൗണ്ടിനൊപ്പം ലഭിക്കും

ഇലോക്ക് ഫീച്ചര്‍ വഴി രക്ഷിതാക്കള്‍ക്ക് ഒറ്റ ക്ലിക്കിലൂടെ കുട്ടികളുടെ അക്കൗണ്ട് സുരക്ഷിതമാക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com