ഗൂഗിള്‍ പേയും ഫോണ്‍പേയും വഴിയുള്ള അണ്‍ലിമിറ്റിഡ് ഇടപാടുകള്‍ അവസാനിക്കുമോ?; പരിധി വന്നേക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 09:13 PM  |  

Last Updated: 23rd November 2022 09:13 PM  |   A+A-   |  

upi

പ്രതീകാത്മക ചിത്രം/ പിടിഐ

 

ന്യൂഡല്‍ഹി: ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ യുപിഐ പേയ്മെന്റ് ആപ്പുകള്‍ ഉടനെ തന്നെ ഇടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇടപാട് പരിധി 30 ശതമാനമായി പരിമിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തിവരികയാണ്. യുപിഐ ഇടപാടുകള്‍ നിയന്ത്രിക്കുന്നത് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്.

നിലവില്‍ ഇത്തരത്തിലുള്ള യുപിഐ പേയ്മെന്റ് ആപ്പുകള്‍ വഴി ഉപയോക്താക്കള്‍ക്ക് പരിധിയില്ലാതെ ഇടപാടുകള്‍ നടത്താന്‍  കഴിയും. എന്നാല്‍ ഉടനെ ഈ സൗകര്യം അവസാനിക്കും എന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 31 മുതല്‍ ഇടപാടുകള്‍ പരിമിതപെടുത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്. 2022 നവംബറിലാണ് നഷ്ടസാധ്യത ഒഴിവാക്കാന്‍ മൂന്നാം കക്ഷി ആപ്പ് ദാതാക്കള്‍ക്കായി 30 ശതമാനം വോളിയം പരിധി നിര്‍ദേശിച്ചത്.

നിലവില്‍ വോളിയം പരിധിയില്ല. രാജ്യത്തെ യുപിഐ ഇടപാടുകളുടെ 80 ശതമാനവും ഗൂഗിള്‍ പേയും ഫോണ്‍ പേയും വഴിയാണ് നടക്കുന്നത്. നിലവില്‍, എന്‍ പി സി ഐ എല്ലാ ഓപ്ഷനുകളും വിലയിരുത്തുന്നതിനാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ല. എന്നിരുന്നാലും, ഈ മാസം അവസാനത്തോടെ യു പി ഐ ഇടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് എന്‍പിസി ഐ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിദ്യാഭ്യാസ ചെലവ് ഓര്‍ത്ത് ആശങ്കയുണ്ടോ?, പെണ്‍കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാം; ഇതാ ഒരു പദ്ധതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ