വരും ദിവസങ്ങളില്‍ സാമ്പത്തിക രംഗത്ത് ഉണ്ടാവുന്ന മാറ്റങ്ങള്‍; വിശദാംശങ്ങള്‍

വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ വര്‍ഷാവര്‍ഷം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മാസം തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ ചെയ്ത് തീര്‍ക്കേണ്ടതും അടുത്ത മാസം വരുന്ന മാറ്റങ്ങളും പരിശോധിക്കാം.

വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ വര്‍ഷാവര്‍ഷം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. നവംബര്‍ 30ആണ് ഇതിന്റെ സമയപരിധി. ഇതിനകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കി വരുംമാസങ്ങളിലും പെന്‍ഷന്‍ മുടങ്ങാതെ
ലഭിക്കുന്നത് ഉറപ്പാക്കണമെന്നാണ് അധികൃതര്‍ ആവര്‍ത്തിച്ച് പറയുന്നത്. ബാങ്ക് ശാഖയില്‍ പോയോ, ഓണ്‍ലൈന്‍ വഴിയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാവുന്നതാണ്. ഇത് കൃത്യസമയത്ത് സമര്‍പ്പിച്ചില്ലായെങ്കില്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടാം.

സിഎന്‍ജി, പിഎന്‍ജി, എല്‍പിജി സിലിണ്ടര്‍ എന്നിവയുടെ വില പുനഃപരിശോധിക്കുന്നത് എല്ലാ മാസത്തിന്റെയും തുടക്കത്തിലാണ്. അങ്ങനെ നോക്കുമ്പോള്‍ വരുന്ന ഡിസംബര്‍ ഒന്നുമുതലുള്ള ഒരാഴ്ച നിര്‍ണായകമാണ്. എല്ലാം മാസത്തിന്റെയും ആദ്യ ദിവസമാണ് എല്‍പിജിയുടെ വില പുനഃ പരിശോധിക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് വാണിജ്യ സിലിണ്ടറിന്റെ വില എണ്ണവിതരണ കമ്പനികള്‍ കുറച്ചിരുന്നു. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. അതേപോലെ തന്നെ പിഎന്‍ജി, സിഎന്‍ജി എന്നിവയുടെ വിലയും ഡിസംബര്‍ ആദ്യവാരം പുനഃപരിശോധനയ്ക്ക് വിധേയമാക്കും. 

അടുത്ത മാസം ബാങ്കുകള്‍ മൊത്തം 13 ദിവസം അടഞ്ഞുകിടക്കും. പ്രാദേശിക അടിസ്ഥാനത്തില്‍ ഇതില്‍ വ്യത്യാസമുണ്ടാകും. വാരാന്ത്യ അവധികള്‍ ഉള്‍പ്പെടെയാണിത്. ക്രിസ്മസ് ഞായറാഴ്ചയാണ്. വര്‍ഷാന്ത്യ ദിവസം, ഗുരു ഗോബിന്ദ് സിങ്ങിന്റെ ജന്മദിനം ഉള്‍പ്പെടെയുള്ള അവധികളും വരുന്നുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെ ഇടപാട് നടത്താന്‍ കഴിയും.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com