ദമ്പതികള്‍ക്ക് മാസം 10,000 രൂപ പെന്‍ഷന്‍, 60 വയസ് കഴിഞ്ഞവര്‍ക്ക് ചേരാം; പ്രധാന്‍ മന്ത്രി വയ വന്ദന യോജന, വിശദാംശങ്ങള്‍

പ്രായമാകുമ്പോഴും മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിന് ചെറുപ്പം മുതല്‍ തന്നെ സമ്പാദ്യശീലം നല്ലതാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്രായമാകുമ്പോഴും മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിന് ചെറുപ്പം മുതല്‍ തന്നെ സമ്പാദ്യശീലം നല്ലതാണ്. 60 വയസാകുമ്പോള്‍ മാസംതോറും ഗ്യാരണ്ടീഡ് റിട്ടേണ്‍ ലഭിക്കുന്നതിന് നിരവധി പദ്ധതികളുണ്ട്. ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് പ്രധാന്‍ മന്ത്രി വയ വന്ദന യോജന.

ഈ പദ്ധതിയില്‍ ദമ്പതികള്‍ക്കും ചേരാം. മാസംതോറും പെന്‍ഷന്‍ പോലെ ഗ്യാരണ്ടീഡ് റിട്ടേണ്‍ ലഭിക്കും. 60 വയസിന് മുകളിലുള്ള ദമ്പതികള്‍ക്കാണ് ഈ പദ്ധതിയില്‍ ചേരാന്‍ സാധിക്കുക. 2020 മെയ് മാസത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഈ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയില്‍ ചേരാനുള്ള കാലാവധി 2023 മാര്‍ച്ച് 31വരെ സര്‍ക്കാര്‍ നീട്ടി നല്‍കിയിട്ടുണ്ട്.

15 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപിക്കാന്‍ കഴിയുന്ന തുക. 7.40 ശതമാനം വാര്‍ഷിക നിരക്കില്‍ പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതി. ഭാര്യയും ഭര്‍ത്താവും 8,10,811 ലക്ഷം വീതം നിക്ഷേപിക്കുകയാണെങ്കില്‍ ഇരുവര്‍ക്കുമായി മാസം പതിനായിരം രൂപ പെന്‍ഷനായി ലഭിക്കും. ഈ പദ്ധതി അനുസരിച്ച് ഒരു നിക്ഷേപകന് മാസം പെന്‍ഷനായി പരമാവധി ലഭിക്കുക 5000 രൂപയാണ്. പത്തുവര്‍ഷമാണ് ഈ പദ്ധതിയുടെ കാലാവധി. പോളിസി കാലാവധി തീരുമ്പോള്‍ അടച്ച പണം റീഫണ്ടായും ലഭിക്കും.

പെന്‍ഷന്‍ തുക വാര്‍ഷികം, അര്‍ധവാര്‍ഷികം, ത്രൈമാസം എന്നീ രീതിയിലോ അല്ലെങ്കില്‍ മാസംതോറുമോ നിക്ഷേപകര്‍ക്ക് ലഭിക്കും. ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ഒരാള്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കും.

പത്ത് വര്‍ഷ കാലാവധിയിലുള്ള പദ്ധതിയില്‍ നടത്തുന്ന തുടര്‍ച്ചയായ നിക്ഷേപം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകര്‍ക്ക് തിരികെ ലഭിക്കും. അതിനിടയില്‍ മരണം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് തുക നോമിനിക്ക് ലഭിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com