ഇന്ത്യയില്‍ ഇനി 5ജി യുഗം; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും; ആദ്യം ഏതൊക്കെ നഗരങ്ങളില്‍? 

രാജ്യത്ത് 5ജി സേവനങ്ങൾക്ക് ഇന്ന് തുടക്കമാകും. തെരഞ്ഞെടുത്ത നഗരങ്ങളിലാണ് 5ജി സേവനം ആദ്യം ലഭ്യമാവുക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡൽഹി: രാജ്യത്ത് 5ജി സേവനങ്ങൾക്ക് ഇന്ന് തുടക്കമാകും. തെരഞ്ഞെടുത്ത നഗരങ്ങളിലാണ് 5ജി സേവനം ആദ്യം ലഭ്യമാവുക. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അവതരിപ്പിക്കും. ആദ്യം ഏതൊക്കെ നഗരങ്ങളില്‍ എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. 

ഡൽഹി വേദിയാവുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ആറാമത് പതിപ്പിലാണ് 5ജി സേവനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. 5 ജി സേവനങ്ങൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്ന് വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്ത്യയിൽ 5ജിയുടെ സാമ്പത്തിക സ്വാധീനം 2035 ഓടെ 450 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കഴിഞ്ഞ മാസമായിരുന്നു ഇന്ത്യയിലെ എക്കാലത്തെയും വലിയ സ്‌പെക്ട്രം ലേലം നടന്നത്. ഒരാഴ്ച്ച  നീണ്ടു നിന്ന സ്പെക്ട്രം ലേലത്തിൽ 40 റൗണ്ടുകളിലായി 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് ലേലം വന്നത്. മൊത്തം 51.2 GHz സ്‌പെക്ട്രം വിറ്റഴിച്ചു. രാജ്യത്തെ എല്ലാ സർക്കിളുകളേയും ഉൾക്കൊള്ളാൻ സാധിക്കുന്നതാണ്  വിറ്റഴിച്ച മൊത്തം സ്പെക്ട്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com