സാധനങ്ങള്‍ വാങ്ങാന്‍ നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ രീതി തെരഞ്ഞെടുക്കാറുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th October 2022 07:14 PM  |  

Last Updated: 04th October 2022 07:14 PM  |   A+A-   |  

credit card

പ്രതീകാത്മക ചിത്രം

 

സാധനങ്ങള്‍ വാങ്ങാനും മറ്റും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാത്തവര്‍ ഇന്ന് ചുരുക്കമാണ്. ഉത്സവസീസണ്‍ ആരംഭിച്ചതോടെ, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങി തുക കൈമാറാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ രീതി തെരഞ്ഞെടുക്കുന്നവരുമുണ്ട്.  വായ്പാ തിരിച്ചടവ് പോലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മാസംതോറും നിശ്ചിത ദിവസം പണം കൈമാറി ബാധ്യത തീര്‍ക്കുന്നതാണ് രീതി. തിരിച്ചടവിന് മൂന്ന് മാസം മുതല്‍ 36 മാസം വരെ സമയമാണ് സാധാരണയായി ക്രെഡിറ്റ് കാര്‍ഡ് സേവനദാതാക്കള്‍ നല്‍കാറ്.

എന്നാല്‍ തിരിച്ചടവിന് ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ രീതി തെരഞ്ഞെടുക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവ ചുവടെ:

തിരിച്ചടവിന് ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ രീതി തെരഞ്ഞെടുക്കുന്നവരില്‍ നിന്ന് പ്രോസസിങ് ഫീസ് ഈടാക്കുന്നുണ്ട്. സേവനദാതാക്കള്‍ എത്ര രൂപയാണ് ഈടാക്കുന്നത് എന്ന് മനസിലാക്കുന്നത് നല്ലതാണ്.

പ്രോസസിങ് ഫീസിന് പുറമേ ഇഎംഐയിലേക്ക് മാറ്റുന്ന തുകയ്ക്ക് മേല്‍ ചുമത്തുന്ന പലിശനിരക്ക് എത്രയാണ് എന്നും നോക്കണം. ചില ഇ- കോമേഴ്‌സ് സ്ഥാപനങ്ങള്‍ ഇഎംഐ സേവനം യാതൊരുവിധ പലിശയും ഈടാക്കാതെ തന്നെ നല്‍കാറുണ്ട്. ഇവിടെ അധിക ബാധ്യതയില്ല.

ഇഎംഐയിലേക്ക് മാറ്റുമ്പോള്‍ കാര്‍ഡിലെ ക്രെഡിറ്റ് ബാലന്‍സ് ചെക്ക് ചെയ്യുന്നത് നല്ലതാണ്. ആവശ്യത്തിന് ക്രെഡിറ്റ് ബാലന്‍സ് ഇല്ലെങ്കില്‍ ഇഎംഐ അപേക്ഷ തള്ളാനുള്ള സാധ്യതയുണ്ട്.

ബാധ്യത മുന്‍കൂട്ടി അടച്ചുതീര്‍ക്കാന്‍ തീരുമാനിച്ചാല്‍ പ്രത്യേക ഫീസും ജിഎസ്ടിയും ഈടാക്കും

ഇഎംഐ മുടങ്ങിയാല്‍ ലേറ്റ് ഫീസും മറ്റു ഫീസുകളും ഈടാക്കും. അധിക പലിശ ഈടാക്കാനുള്ള സാധ്യതയുമുണ്ട്. ഇത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും എന്ന കാര്യം ഓര്‍ക്കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പാന്‍ കാര്‍ഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്; ഉടന്‍ തന്നെ ഇക്കാര്യം ചെയ്യുക, അല്ലെങ്കില്‍...

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ