നിങ്ങളുടെ അക്കൗണ്ടിലേക്ക് ഇപിഎഫ് പലിശ കൈമാറിയിട്ടില്ലേ?; വിശദീകരണവുമായി ധനമന്ത്രാലയം

പലിശ അക്കൗണ്ടിലേക്ക് കൈമാറുന്നില്ല എന്ന ഇപിഎഫ് വരിക്കാരുടെ പരാതിയില്‍ വിശദീകരണവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം
ഇപിഎഫ്ഒ, ഫയല്‍ ചിത്രം
ഇപിഎഫ്ഒ, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പലിശ അക്കൗണ്ടിലേക്ക് കൈമാറുന്നില്ല എന്ന ഇപിഎഫ് വരിക്കാരുടെ പരാതിയില്‍ വിശദീകരണവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ഇപിഎഫ്ഒ സ്‌ഫോറ്റ് വെയര്‍ പരിഷ്‌കരിക്കുന്ന ജോലികള്‍ നടക്കുന്നതിനാലാണ് സ്‌റ്റേറ്റ്‌മെന്റില്‍ പലിശ അക്കൗണ്ടിലേക്ക് കൈമാറിയതായി കാണാത്തതെന്ന് ധനമന്ത്രാലയം വിശദീകരിച്ചു. ഒരു വരിക്കാരന്റെയും പലിശ നഷ്ടപ്പെടില്ലെന്നും ആശങ്ക വേണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

മുന്‍ ഇന്‍ഫോസിസ് ഡയറക്ടറും ആരിന്‍ ക്യാപിറ്റല്‍ ചെയര്‍മാനുമായ മോഹന്‍ദാസ് പൈയുടെ ട്വീറ്റിന് മറുപടിയായാണ് ധനമന്ത്രാലയം ഇക്കാര്യം പറഞ്ഞത്. 'എന്റെ പലിശ എവിടെ?, ഇപിഎഫ്ഒ' എന്ന ചോദ്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്ത് കൊണ്ടാണ് മോഹന്‍ദാസ് പൈ ട്വീറ്റ് ചെയ്തത്. ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലായ്മയ്ക്ക് ജനങ്ങള്‍ എന്തിന് കഷ്ടപ്പെടണം എന്ന ചോദ്യവും മോഹന്‍ദാസ് പൈ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് ആരുടെയും പലിശ നഷ്ടപ്പെടില്ലെന്നും സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ കാരണമാണ് സ്റ്റേറ്റ്‌മെന്റില്‍ പലിശ കാണാത്തതെന്നുമാണ്‌
ധനമന്ത്രാലയത്തിന്റെ വിശദീകരണം.

സെറ്റില്‍മെന്റിന് ആഗ്രഹിക്കുന്നവരും ഇപിഎഫ് അക്കൗണ്ടിലുള്ള പണം പിന്‍വലിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാവില്ല. പലിശ ഉള്‍പ്പെടെയാണ് അവര്‍ക്ക് തുക കൈമാറുക എന്നും ധനമന്ത്രാലയം വ്യക്തമാക്കി. ജൂണിലാണ് നാലുപതിറ്റാണ്ടിനിടയിലുള്ള ഏറ്റവും കുറഞ്ഞ പലിശനിരക്കായ 8.1 ശതമാനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 2021-22 കാലത്തെ നിക്ഷേപത്തിനാണ് ഈ പലിശനിരക്ക് നല്‍കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com