ആധാര്‍ കാര്‍ഡ് എടുത്തിട്ട് പത്തുവര്‍ഷമായോ?; അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം 

പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചു. ഓണ്‍ലൈനിലും ആധാര്‍ കേന്ദ്രങ്ങളിലുമായി ആധാര്‍ അപ്‌ഡേഷന്‍ നടത്താമെന്ന് യുഐഡിഎഐ പ്രസ്താവനയില്‍ പറഞ്ഞു. ആധാര്‍ കാര്‍ഡ് എടുത്ത് പത്തുവര്‍ഷമായിട്ടും ഇതുവരെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാത്തവരോടാണ് നിര്‍ദേശം.അതേസമയം ഈ പുതുക്കല്‍ നിര്‍ബന്ധമായി ചെയ്യണമോ എന്ന കാര്യം യുഐഡിഎഐ വ്യക്തമാക്കിയിട്ടില്ല.

പേര്, ജനനത്തീയതി, മേല്‍വിലാസം അടക്കം ആധാറിലെ വിവരങ്ങള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. https://myaadhaar.uidai.gov.in ല്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിന് പുറമേ ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ആധാര്‍ അപ്‌ഡേഷന്‍ നടത്താനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖകള്‍ അടക്കം അപ്‌ഡേറ്റ് ചെയ്യുന്നതിന് നിശ്ചിത ഫീസ് ഈടാക്കുന്നതാണ്.

കഴിഞ്ഞ പത്ത് വര്‍ഷമായി ആളുകളെ തിരിച്ചറിയുന്നതിനുള്ള ഒരു രേഖയായി ആധാര്‍ ഉപയോഗിക്കുന്നുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍  നേടുന്നതിനും ആധാര്‍ പലപ്പോഴും നിര്‍ബന്ധമാക്കാറുണ്ട്. ആധാര്‍ നമ്പറോ എന്റോള്‍മെന്റ് സ്ലിപ്പോ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സബ്സിഡികളും ആനുകൂല്യങ്ങളും നേടാന്‍ കഴിയില്ലെന്ന് ഓഗസ്റ്റില്‍ യുഐഡിഎഐ പുറത്തിറക്കിയ സര്‍ക്കുലറില്‍  അറിയിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com