'രൂപ റെക്കോര്‍ഡ് താഴ്ചയില്‍'; ധനമന്ത്രിയുടെ വിശദീകരണം- വീഡിയോ

ഡോളര്‍ ശക്തിയാര്‍ജിക്കുന്നതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്നും അല്ലാതെ രൂപ ദുര്‍ബലമാകുന്നില്ലെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍
നിര്‍മല സീതാരാമന്‍, എഎന്‍ഐ
നിര്‍മല സീതാരാമന്‍, എഎന്‍ഐ

വാഷിങ്ടണ്‍: ഡോളര്‍ ശക്തിയാര്‍ജിക്കുന്നതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്നും അല്ലാതെ രൂപ ദുര്‍ബലമാകുന്നില്ലെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അതിവേഗം വളരുന്ന മറ്റു രാജ്യങ്ങളുടെ കറന്‍സികളെ അപേക്ഷിച്ച് രൂപ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ധനമന്ത്രി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ ചോദ്യത്തിനോട് മറുപടി പറയുകയായിരുന്നു.

രൂപ ദുര്‍ബലമാകുന്ന നിലയിലല്ലെന്നും ഡോളര്‍ ശക്തിപ്രാപിക്കുന്നതാണ് പ്രശ്‌നമെന്നുമാണ് മന്ത്രി പറഞ്ഞത്. രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69 ലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമര്‍ശം. ഡോളറിന്റെ മൂല്യം ശക്തിപ്പെടുന്നതാണ് ഇപ്പോഴത്തെ മൂല്യ തകര്‍ച്ചയ്ക്ക് കാരണമെന്നും അല്ലാതെ രൂപ ദുര്‍ബലമാകുന്നില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. 

'രൂപയുടെ മൂല്യം ഇടിയുന്നില്ല. ഡോളറിന്റെ മൂല്യം തുടര്‍ച്ചയായി ശക്തിപ്പെടുന്നതായി കാണാം. ഇതിന്റെ സാങ്കേതിക കാര്യങ്ങളെക്കുറിച്ച് താന്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ ഇന്ത്യന്‍ രൂപ ചെറുത്തുനിന്നിട്ടുണ്ട്. വളര്‍ന്നുവരുന്ന മറ്റു പല കറന്‍സികളെക്കാളും മികച്ച പ്രകടനമാണ് രൂപ നടത്തിയത്'- മന്ത്രിയുടെ വാക്കുകള്‍. ആര്‍ബിഐയുടെ ശ്രമങ്ങള്‍ ഇപ്പോഴത്തെ ചാഞ്ചാട്ടം ഇല്ലാതാക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com