11 കോടി കര്‍ഷകര്‍ക്ക് ദീപാവലി സമ്മാനം; 16,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു

കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ 12-ാമത്തെ ഗഡു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ദീപാവലി സമ്മാനം. കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ 12-ാമത്തെ ഗഡു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ 16,000 കോടി രൂപയാണ് കൈമാറിയത്. കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് പണം എത്തുക. 

11 കോടി കര്‍ഷകര്‍ക്കാണ് ഇത് ഗുണം ചെയ്യുക. പ്രതിവര്‍ഷം മൂന്ന് തവണകളായി ആറായിരം രൂപയാണ് കര്‍ഷകര്‍ക്ക് ധനസഹായമായി നല്‍കുന്നത്. നാലുമാസം കൂടുമ്പോഴാണ് തുക നല്‍കുന്നത്. ഇതില്‍ 2000 രൂപയാണ് കൈമാറിയത്.

2019 ഫെബ്രുവരിയിലാണ് പദ്ധതി ആരംഭിച്ചത്. 12-ാമത്തെ ഗഡു കൂടി അനുവദിച്ചതോടെ, കര്‍ഷകര്‍ക്ക് കൈമാറിയ തുക 2.16 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com