വായ്പ എടുക്കാന്‍ പോകുകയാണോ?, ക്രെഡിറ്റ് സ്‌കോര്‍ അറിയണമോ?; ചെയ്യേണ്ടത് ഇത്രമാത്രം

ഇടപാടുകാരന്റെ വിവിധ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വായ്പകള്‍ അനുവദിക്കുന്നുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇടപാടുകാരന്റെ വിവിധ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വായ്പകള്‍ അനുവദിക്കുന്നുണ്ട്.  വായ്പ അനുവദിക്കുന്നതിന് ക്രെഡിറ്റ് സ്‌കോര്‍ പ്രധാനമാണ്. ക്രെഡിറ്റ് സ്‌കോര്‍ അഥവാ സിബില്‍ സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് ഇന്ന് ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ അനുവദിക്കുന്നത്.

ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ആണെങ്കില്‍ കുറഞ്ഞ പലിശയില്‍ വായ്പ ലഭിക്കും. 300 മുതല്‍ 900 വരെയാണ് ക്രെഡിറ്റ് സ്‌കോര്‍. 900 ആണ് ഏറ്റവും ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍. ഇടപാടുകാരന്റെ വായ്പാക്ഷമത മനസിലാക്കാന്‍ ഇതാണ് ബാങ്കുകള്‍ മുഖ്യമായി നോക്കുന്നത്. നിലവിലെ വായ്പ, വായ്പാചരിത്രം, തിരിച്ചടവ് രീതികള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ പരിശോധിച്ചാണ് വായ്പാക്ഷമത തിരിച്ചറിയുന്നത്.

അതിനാല്‍ ഇടപാടുകാരന്‍ മുന്‍കൂട്ടി തന്നെ സിബില്‍ സ്‌കോര്‍ അറിയുന്നത് നല്ലതാണ്. ട്രാന്‍സ് യൂണിയന്‍, സിആര്‍ഐഎഫ് ഹൈമാര്‍ക്ക്,എക്‌സ്പീരിയന്‍, ഇക്യൂഫാക്‌സ് തുടങ്ങി നിരവധി ക്രെഡിറ്റ് ബ്യൂറോകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരാണ് ഇടപാടുകാരുടെ ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണയിക്കുന്നത്. ക്രെഡിറ്റ് സ്‌കോര്‍ ഇടയ്ക്കിടെ പരിശോധിക്കുന്നത് വായ്പാക്ഷമത തിരിച്ചറിയാന്‍ സഹായിക്കും.

ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ആണെങ്കില്‍ കുറഞ്ഞ പലിശയില്‍ വായ്പ ലഭിക്കും. വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം ലഭിക്കുന്നത് അടക്കമുള്ള ആനുകൂല്യങ്ങളും ഉണ്ട്. പാന്‍ കാര്‍ഡ് ഉപയോഗിച്ച് സിബില്‍ സ്‌കോര്‍ അറിയാന്‍ സാധിക്കും. ക്രെഡിറ്റ് ബ്യൂറോകളുടെ ഹോം പേജില്‍ പേയി പാന്‍ നമ്പര്‍ നല്‍കി ക്രെഡിറ്റ് സ്‌കോര്‍ അറിയാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സിബിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നതാണ് ഒരു രീതി

വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്യുക

സിബില്‍ സ്‌കോര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

വ്യക്തിഗത വിവരങ്ങള്‍ കൈമാറി പാസ് വേര്‍ഡ് ഉണ്ടാക്കുക

പാസ് വേഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പ്രവേശിക്കുക

പാന്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുക

പാന്‍ നമ്പര്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായാല്‍ സിബില്‍ സ്‌കോര്‍ ലഭിക്കും

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com