മാസംതോറും സ്ഥിര വരുമാനം; എസ്ബിഐയുടെ ആന്യുറ്റി ഡെപ്പോസിറ്റ് സ്‌കീം, അറിയേണ്ടതെല്ലാം

സ്ഥിര നിക്ഷേപത്തില്‍ നിന്ന് ഒരു വ്യത്യാസം മാത്രമേ ആന്യുറ്റി ഡെപ്പോസിറ്റി സ്‌കീമിന് ഉള്ളൂ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്രായമായി വിശ്രമജീവിതം നയിക്കുമ്പോള്‍ മാസം തോറുമുള്ള സ്ഥിര വരുമാനം ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. കൂടുതല്‍ സമ്പാദ്യമുള്ളവര്‍ ഒരു നിശ്ചിത കാലയളവ് വരെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ ചില നിക്ഷേപ പദ്ധതികളില്‍ ചേരുന്നതും പതിവാണ്. ഇത്തരം ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചേരാവുന്ന നിക്ഷേപ പദ്ധതിയാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ആന്യുറ്റി ഡെപ്പോസിറ്റ് സ്‌കീം. 

സ്ഥിര നിക്ഷേപത്തില്‍ നിന്ന് ഒരു വ്യത്യാസം മാത്രമേ ആന്യുറ്റി ഡെപ്പോസിറ്റി സ്‌കീമിന് ഉള്ളൂ. കാലാവധി തീരുമ്പോള്‍ ലഭിക്കുന്ന തുകയുടെ വിതരണമാണ് പ്രധാന വ്യത്യാസം. സ്ഥിര നിക്ഷേപത്തില്‍ നിശ്ചിത തുക നിക്ഷേപിച്ച ശേഷം കാലാവധി തീരുമ്പോള്‍ പ്രിന്‍സിപ്പല്‍ തുകയും പലിശയും ചേര്‍ത്ത് ലഭിക്കും. എന്നാല്‍ ആന്യുറ്റി സ്‌കീമില്‍ സ്ഥിര നിക്ഷേപം പോലെ ഒറ്റത്തവണ നിക്ഷേപം ആണെങ്കിലും റിട്ടേണ്‍ മാസംതോറും തുല്യഗഡുക്കളായി ലഭിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതായത് നിക്ഷേപിച്ച തുക ഒരു നിശ്ചിത കാലയളവില്‍ പ്രിന്‍സിപ്പല്‍ തുകയും പലിശയും ചേര്‍ത്ത് മാസംതോറും തുല്യ ഗഡുക്കളായി തന്നുതീര്‍ക്കും. 

ഒറ്റത്തവണ നിക്ഷേപത്തില്‍ മാസംതോറും സ്ഥിര വരുമാനം ലഭിക്കുന്നവിധമാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതിയില്‍ ചേര്‍ന്ന ദിനം കണക്കാക്കിയാണ് മാസം തോറും ആ ദിവസത്തില്‍ തന്നെ തുക കൈമാറുക. ഒരു നിശ്ചിത കാലയളവ് എത്തുമ്പോള്‍ പ്രിന്‍സിപ്പല്‍ തുക കുറഞ്ഞ് കുറഞ്ഞ് ശൂന്യമാകുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. 

ഉദാഹരണമായി അഞ്ചുവര്‍ഷ കാലയളവില്‍ മാസംതോറും ആയിരം രൂപ വീതം ലഭിക്കണമെങ്കില്‍ 60,000 രൂപ ഒറ്റത്തവണയായി നല്‍കണം. പലിശ സഹിതമാണ് മാസംതോറും തുക നല്‍കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com