ബാങ്കില്‍ പോകേണ്ട, വീഡിയോ കെവൈസിയിലൂടെ എസ്ബിഐയില്‍ അക്കൗണ്ട് തുറക്കാം; പുതിയ ഫീച്ചര്‍, ചെയ്യേണ്ടത് ഇത്രമാത്രം- വീഡിയോ 

ശാഖയില്‍ പോകാതെ തന്നെ വീഡിയോ കെവൈസി വഴി അക്കൗണ്ട് തുറക്കുന്നതിനുള്ള ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ശാഖയില്‍ പോകാതെ തന്നെ വീഡിയോ കെവൈസി വഴി അക്കൗണ്ട് തുറക്കുന്നതിനുള്ള ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ശാഖയില്‍ പോകാതെ തന്നെ സേവിങ്‌സ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ സൗകര്യം ഒരുക്കുന്നതാണ് പുതിയ ഫീച്ചര്‍. ഏതുസമയത്തും എവിടെവച്ചും അക്കൗണ്ട് തുറക്കാന്‍ സാധിക്കും. 

വീഡിയോ കെവൈസി വഴി എസ്ബിഐ ഇന്‍സ്റ്റാ പ്ലസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള ഫീച്ചറാണ് ബാങ്ക് അവതരിപ്പിച്ചത്. ബാങ്ക് ശാഖയില്‍ പോകാതെ, പേപ്പര്‍രഹിതമായി അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും. അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ ആധാര്‍, പാന്‍ വിശദാംശങ്ങള്‍ മാത്രം മതിയെന്ന് ബാങ്ക് അറിയിച്ചു.

വീഡിയോ കെവൈസി വഴി തുറക്കുന്ന അക്കൗണ്ട് ഉപയോഗിച്ച് നെഫ്റ്റ്, ഐഎംപിഎസ്, യുപിഐ പോലുള്ള നൂതനരീതിയിലുള്ള ഇടപാടുകള്‍ നടത്താന്‍ സാധിക്കും. റുപേ ക്ലാസിക് കാര്‍ഡ് ആണ് അനുവദിക്കുക. യോനോ ആപ്പ് വഴി 24 മണിക്കൂര്‍ ബാങ്കിങ് സേവനം ലഭിക്കും. ഇന്റര്‍നെറ്റ് ബാങ്കിങ്ങും മൊബൈല്‍ ബാങ്കിങ്ങും അനുവദിച്ചിട്ടുണ്ട്.

എസ്എംഎസ് അലര്‍ട്ട്, എസ്ബിഐ മിസ്ഡ് കോള്‍ സൗകര്യം തുടങ്ങിയ സേവനങ്ങളും അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കും.  എന്നാല്‍ ചെക്ക് ബുക്ക് ലഭിക്കില്ല. ശാഖയില്‍ പോയി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ചെക്ക് ബുക്ക് അനുവദിക്കൂ.ഉപഭോക്താവ് ആവശ്യപ്പെട്ടാല്‍ പാസ്ബുക്കിന് അപേക്ഷിക്കാം.

യോനോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വേണം ഇന്‍സ്റ്റാ പ്ലസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടിന് അപേക്ഷിക്കേണ്ടത്. ന്യൂ ടു എസ്ബിഐ എന്ന ഓപ്ഷനില്‍ കയറി ഓപ്പണ്‍ സേവിങ്‌സ് അക്കൗണ്ടില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് വിത്തൗട്ട് ബ്രാഞ്ച് വിസിറ്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കണം. തുടര്‍ന്ന് പാന്‍, ആധാര്‍ വിശദാംശങ്ങള്‍ സമര്‍പ്പിച്ച് വേണം അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകേണ്ടത്.  വീഡിയോ കെവൈസി നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കുന്നതോടെ അക്കൗണ്ട് ഓപ്പണാകും. സുരക്ഷ ഉറപ്പാക്കാന്‍ ഒടിപി അധിഷ്ഠിതമായാണ് അക്കൗണ്ട് ഓപ്പണിങ് നടപടിക്രമങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com