അദാനിക്ക് മുന്നില്‍ ഇനി മസ്‌ക് മാത്രം; ലോകസമ്പന്നരുടെ പട്ടികയില്‍ രണ്ടാമത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2022 03:09 PM  |  

Last Updated: 16th September 2022 03:09 PM  |   A+A-   |  

Gautam_Adani

ഗൗതം അദാനി/ഫയല്‍

 

ന്യൂഡല്‍ഹി: ലോകസമ്പന്നരുടെ പട്ടികയില്‍ ഗൗതം അദാനി രണ്ടാമത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെയും ലൂയിസ് വിട്ടന്റെ ബെര്‍നാഡ് അര്‍നോള്‍ട്ടിനെയും പിന്തള്ളിയാണ് അദാനി രണ്ടാം സ്ഥാനത്ത് എത്തിയത്. നിലവില്‍ ഫോബ്സിന്റെ കണക്കുപ്രകാരം 154.7 ബില്യണ്‍ ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി.

സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത് ഇലോണ്‍ മസ്‌ക് ആണ്.  273.5 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. കഴിഞ്ഞ മാസം അര്‍നോള്‍ട്ടിനെ മറികടന്ന് അദാനി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നെങ്കിലും മസ്‌കിനും ബെസോസിനും പിന്നിലായിരുന്നു. ഫോബ്‌സിന്റെ സമ്പന്നരുടെ പട്ടികയില്‍ ഇപ്പോള്‍ അര്‍നോള്‍ട്ട് മൂന്നാം സ്ഥാനത്തും ബെസോസ് നാലാം സ്ഥാനത്തുമാണ്. 

ലോകസമ്പന്നരുടെ പട്ടികയില്‍ എട്ടാമത് മുകേഷ് അംബാനിയാണ്. 92.2 ബില്യണ്‍ ഡോളറാണ് അംബാനിയുടെ ആസ്തി. ബില്‍ഗേറ്റ്സ്സ്, ലാറി എലിസണ്‍, വാരന്‍ ബഫറ്റ്, ലാരി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'വിലക്കുറവിന്റെ പെരുമഴ' തീര്‍ക്കാന്‍ ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും; ഉത്സവസീസണില്‍ വ്യാപാരമേള, സെപ്റ്റംബര്‍ 23ന് ആരംഭിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ