ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് പോസ്റ്റ് ഓഫീസിനെയും ആശ്രയിക്കാം; വിശദാംശങ്ങള്‍

പാസ്‌പോര്‍ട്ട് അടക്കമുള്ള ആവശ്യങ്ങള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇനി പോസ്റ്റ് ഓഫീസിനെയും ആശ്രയിക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് അടക്കമുള്ള ആവശ്യങ്ങള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇനി പോസ്റ്റ് ഓഫീസിനെയും ആശ്രയിക്കാം. പോസ്റ്റ് ഓഫീസിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ ഓണ്‍ലൈനായി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള ക്രമീകരണം  ആരംഭിച്ചു. 

പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് അപേക്ഷകന്റെ മേല്‍വിലാസം അനുസരിച്ച് അതത് പൊലീസ് സ്റ്റേഷനുകളാണ് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. അപേക്ഷകന് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോ എന്ന് തിരിച്ചറിയുന്നതിന് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ജോലി, ദീര്‍ഘകാല വിസ, വിദേശരാജ്യത്തേയ്ക്കുള്ള കുടിയേറ്റം തുടങ്ങി മറ്റാവശ്യങ്ങള്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാറുണ്ട്.

നിലവില്‍ സര്‍ക്കാരിന്റെ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായാണ് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത്. വിദേത്താണ് താമസിക്കുന്നതെങ്കില്‍ ഇന്ത്യന്‍ എംബസിയിലോ, ഹൈക്കമ്മീഷന്‍ ഓഫീസിലോ ആണ് അപേക്ഷ നല്‍കേണ്ടത്. സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പോസ്റ്റ് ഓഫീസിലെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. 

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനുള്ള സ്ലോട്ടുകളുടെ ലഭ്യത വര്‍ധിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രാലയവും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പോസ്റ്റും സംയുക്തമായാണ് പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ടത്. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളാണ് ഇവിടെ ലഭിക്കുക. നിലവില്‍ രാജ്യത്ത് 428 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com