സ്വര്‍ണ വില കുതിക്കുന്നു; രണ്ടു ദിവസത്തിനിടെ കൂടിയത് 680 രൂപ
By സമകാലികമലയാളം ഡെസ്ക് | Published: 30th September 2022 09:52 AM |
Last Updated: 30th September 2022 09:53 AM | A+A A- |

ചിത്രം: പിടിഐ/ഫയല്‍
കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന. പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,320 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4665 ആയി.
ഇന്നലെ പവന് 480 രൂപ ഉയര്‍ന്നിരുന്നു. രണ്ടു ദിവസത്തിനിടെയുണ്ടായത് 680 രൂപയുടെ വര്‍ധന. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍നിന്നാണ് സ്വര്‍ണ വില കുതിച്ചുയര്‍ന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
അടുത്ത വര്‍ഷം മുതല്‍ കാറുകളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധം; ഒരു വര്‍ഷത്തേക്ക് നീട്ടി കേന്ദ്രം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ