അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ ഇടപാട് നടത്താം; ഇഎംഐ ഓപ്ഷന്‍ അവതരിപ്പിച്ച് ഐസിഐസിഐ

യുപിഐ ഇടപാടുകള്‍ ഇഎംഐ ആയി അടച്ചുതീര്‍ക്കാന്‍ കഴിയുന്ന സേവനം അവതരിപ്പിച്ച് പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ
ഫയല്‍ ചിത്രം/  പിടിഐ
ഫയല്‍ ചിത്രം/ പിടിഐ

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ ഇഎംഐ ആയി അടച്ചുതീര്‍ക്കാന്‍ കഴിയുന്ന സേവനം അവതരിപ്പിച്ച് പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ ഇടപാടുകള്‍  ഇഎംഐ ആയി അടച്ചുതീര്‍ക്കാന്‍ കഴിയുന്ന സേവനമാണ് ബാങ്ക് അവതരിപ്പിച്ചത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ബാങ്ക് ഇത്തരത്തിലുള്ള ഒരു സേവനം തുടങ്ങിയത്.

കടയിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് എളുപ്പം സാധന സാമഗ്രികള്‍ വാങ്ങാന്‍ കഴിയുന്ന സേവനമാണിത്. അക്കൗണ്ടില്‍ പണമില്ലെങ്കിലും തുക ഇഎംഐ ആയി അടച്ചുതീര്‍ത്താല്‍ മതി. എല്ലാത്തരം പര്‍ച്ചെയ്‌സുകള്‍ക്കും ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു.

പതിനായിരം രൂപയിലധികമുള്ള പര്‍ച്ചെയ്‌സുകള്‍ മൂന്ന്, ആറ്, ഒന്‍പത് മാസ ഗഡുക്കളായി അടച്ചുതീര്‍ക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഭാവിയില്‍ ഇഎംഐ ഓപ്ഷന്‍ ഉപയോഗിച്ച് ബാങ്കിന്റെ ഡിജിറ്റല്‍ ക്രെഡിറ്റ് ഉല്‍പ്പന്നമായ പേലേറ്റര്‍ വഴി ഓണ്‍ലൈന്‍ ഷോപ്പിങും നടത്താന്‍ സാധിക്കും. ഉപഭോക്താക്കള്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. 

ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഇഎംഐ സേവനം എങ്ങനെ പ്രയോജനപ്പെടുത്താം?, ചെയ്യേണ്ടത് ഇത്രമാത്രം:

കടയില്‍ പോയി സാധന സാമഗ്രികള്‍ പര്‍ച്ചെയ്‌സ് ചെയ്യുക

ഐസിഐസിഐ ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് ആപ്പായ ഐമൊബൈല്‍ പേ ആപ്പില്‍ 'സ്‌കാന്‍ എനി ക്യൂആര്‍ ഓപ്ഷന്‍' തെരഞ്ഞെടുത്ത് ഇടപാട് നടത്തുക

പതിനായിരം രൂപയോ അതിലധികമോയുള്ള ഇടപാടാണെങ്കില്‍ ബാങ്കിന്റെ ഡിജിറ്റല്‍ ക്രെഡിറ്റ് ഉല്‍പ്പന്നമായ പേ ലേറ്ററില്‍ ഇഎംഐ ഓപ്ഷന്‍ തെരഞ്ഞെടുക്കുക ( അക്കൗണ്ടില്‍ ആവശ്യത്തിന് പണമില്ലാത്തവര്‍ക്ക് ഇടപാട് നടത്താന്‍ കഴിയുന്നതാണ് സംവിധാനം) 

ഗഡുക്കളായി അടയ്ക്കുന്നതിന് 3,6,9 മാസസമയക്രമങ്ങളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക

തുടര്‍ന്ന് പണമിടപാട് പൂര്‍ത്തിയാക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com