7.60 ശതമാനം പലിശ, 400 ദിവസം കാലാവധി; എസ്ബിഐയുടെ പ്രത്യേക നിക്ഷേപ പദ്ധതിയുടെ സമയപരിധി നീട്ടി, വിശദാംശങ്ങള്‍ 

മെച്ചപ്പെട്ട പലിശ ലഭിക്കുന്ന, പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലാശ് ഡെപ്പോസിറ്റ് സ്‌കീമില്‍ നിക്ഷേപിക്കാന്‍ വീണ്ടും അവസരം ഒരുക്കി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി: മെച്ചപ്പെട്ട പലിശ ലഭിക്കുന്ന, പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലാശ് ഡെപ്പോസിറ്റ് സ്‌കീമില്‍ നിക്ഷേപിക്കാന്‍ വീണ്ടും അവസരം ഒരുക്കി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. 400 ദിവസം കാലാവധിയുള്ള പദ്ധതിയില്‍ നിക്ഷേപിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നതിന് വീണ്ടും അവസരം ഒരുക്കി ജൂണ്‍ 30 വരെ സമയപരിധി നീട്ടിയിരിക്കുകയാണ് ബാങ്ക്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനം വരെ പലിശ ലഭിക്കുന്നതാണ് പദ്ധതി. മറ്റുളളവര്‍ക്ക് 7.10 ശതമാനമാണ് പലിശ. തദ്ദേശീയര്‍ക്കും പ്രവാസികള്‍ക്കും ഒരേ പോലെ ചേരാവുന്നതാണ് ഈ പദ്ധതി.

ബാങ്കിന്റെ ശാഖയില്‍ പോയോ, യോനോ ആപ്പ് വഴിയോ നിക്ഷേപ പദ്ധതിയില്‍ ചേരാവുന്നതാണ്. രണ്ടുവര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപ പദ്ധതിക്ക് ഏഴുശതമാനം പലിശയാണ് എസ്ബിഐ നല്‍കുന്നത്. നേരത്തെ ഇത് 6.75 ശതമാനമായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ അമൃത് കലാശ് കൂടുതല്‍ ആകര്‍ഷണീയമാണെന്നാണ് ബാങ്ക് പറയുന്നത്.റിസര്‍വ് ബാങ്ക് മുഖ്യപലിശ നിരക്ക് തുടര്‍ച്ചയായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ നിക്ഷേപനിരക്കിലും മാറ്റം വരുത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER