‌ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോർ ഇന്ന് തുറക്കും; മുംബൈയിൽ ഒരുക്കിയിരിക്കുന്നത് വിശാലമായ ഷോറൂം

മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലാണ് ആപ്പിൾ സ്റ്റോർ പ്രവർത്തനം ആരംഭിക്കുക
ആപ്പിൾ സ്റ്റോർ മുംബൈ/ ചിത്രം: ട്വിറ്റർ
ആപ്പിൾ സ്റ്റോർ മുംബൈ/ ചിത്രം: ട്വിറ്റർ

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ആപ്പിൾ സ്റ്റോർ ഇന്ന് മുംബൈയിൽ പ്രവർത്തനമാരംഭിക്കും. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലാണ് ആപ്പിൾ സ്റ്റോർ പ്രവർത്തനം ആരംഭിക്കുക. ലോഞ്ചിംഗിൽ പങ്കെടുക്കാൻ ആപ്പിൾ സിഇഒ ടിം കുക്ക് ഇന്ത്യയിലെത്തി. 

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേൾഡ് ഡ്രൈവ് മാളിനുള്ളിൽ 22,000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് ആപ്പിളിന്റെ മുംബൈ സ്റ്റോർ. വ്യാഴാഴ്ച്ച ഡൽഹിയിൽ രണ്ടാമത്തെ ഔദ്യോഗിക ആപ്പിൾ സ്‌റ്റോറും തുറക്കും. ഇതുവരെ ആപ്പിൾ ഇന്ത്യയിൽ റീസെല്ലർമാർ മുഖേനയാണ് ഐഫോണുകൾ, ഐപാഡുകൾ, ഐമാക്കുകൾ എന്നിവ വിറ്റഴിച്ചിരുന്നതെങ്കിൽ ഇനി ഇന്ത്യയിൽ നിന്നു തന്നെ നേരിട്ടുള്ള സ്‌റ്റോർ വഴി ഉപയോക്താക്കൾക്ക് ഇവ വാങ്ങാൻ കഴിയും. 

പുറംചുമരുകൾ മുഴുവനും ഗ്ലാസ് കൊണ്ടാണ് നിർമിച്ചിരിക്കുന്ന ബികെസി ആപ്പിൾ സ്റ്റോറിൽ 18 ഓളം ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന 100 പേരടങ്ങുന്ന ടീം ആയിരിക്കും ഉണ്ടായിരിക്കുക. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട് ഫോൺ മാർക്കറ്റാണ് ഇന്ത്യ. ഇന്ത്യയ്ക്ക് മനോഹരമായ ഒരു സംസ്‌കാരവും അവിശ്വസനീയമായ ഊർജ്ജവുമുണ്ടെന്നും ആപ്പളിന്റെ ദീർഘകാല പ്രവർത്തന പാരമ്പര്യം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്നും ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com