നിരത്ത് കീഴടക്കാന്‍ വീണ്ടും രാജാവ് വരുന്നു!, പുത്തന്‍ ഭാവത്തില്‍ ലാന്‍ഡ് ക്രൂസര്‍ പ്രാഡോ; വില അമ്പരപ്പിച്ചേക്കും 

ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടോയുടെ പുതിയ തലമുറ ലാന്‍ഡ് ക്രൂസര്‍ പ്രാഡോ അധികം താമസിയാതെ തന്നെ ആഗോളതലത്തില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്
ലാന്‍ഡ് ക്രൂസര്‍ പ്രാഡോ, ട്വിറ്റർ
ലാന്‍ഡ് ക്രൂസര്‍ പ്രാഡോ, ട്വിറ്റർ

ന്യൂഡല്‍ഹി: ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടോയുടെ പുതിയ തലമുറ ലാന്‍ഡ് ക്രൂസര്‍ പ്രാഡോ അധികം താമസിയാതെ തന്നെ ആഗോളതലത്തില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. 2024ന്റെ തുടക്കത്തില്‍ വാഹനം വിപണിയില്‍ ഇറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

കുറഞ്ഞ വിലയ്‌ക്കോ അതോ അമ്പരപ്പിക്കുന്ന വിലയ്‌ക്കോ പുതിയ തലമുറ ലാന്‍ഡ് ക്രൂസര്‍ പ്രാഡോ അവതരിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് കമ്പനിയുടെ ഭാഗത്ത് നിന്ന് വ്യക്തത വരേണ്ടതുണ്ട്. പരമാവധി 326 ബിഎച്ച്പിയും 630 എന്‍എമ്മും കരുത്ത് പ്രകടിപ്പിക്കാന്‍ ശേഷിയുള്ള 2.4 ലിറ്റര്‍ 4-സിലിണ്ടര്‍ ടര്‍ബോ എഞ്ചിനായിരിക്കും വാഹനത്തില്‍ ഉണ്ടാവുക.8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടുകൂടിയായിരിക്കും വാഹനം പുറത്തിറങ്ങുക. വ്യത്യസ്ത വേരിയന്റുകളില്‍ വാഹനം വിപണിയില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബേസ് എല്‍സി 1958, മിഡ്-റേഞ്ച് ലാന്‍ഡ് ക്രൂസ്, ടോപ്പ്-ഓഫ്-ദി ലൈന്‍ മോഡല്‍ എല്‍സി ഫസ്റ്റ് എഡിഷന്‍ എന്നിങ്ങനെ വിവിധ വകഭേദങ്ങളില്‍ വാഹനം ഇറക്കാനാണ് പദ്ധതി.

വ്യത്യസ്തമായ സ്റ്റൈലിംഗും കോസ്‌മെറ്റിക് അപ്ഡേറ്റുകളോടും കൂടിയായിരിക്കും മൂന്ന് മോഡലുകളും പുറത്തിറക്കുക. ഇത് മോഡലുകളെ എളുപ്പം തിരിച്ചറിയാന്‍ ഉപഭോക്താക്കളെ സഹായിക്കും. മുന്‍നിര മോഡല്‍ എല്‍സി എഡിഷനില്‍ 5000 വാഹനങ്ങള്‍ മാത്രമാണ് വിപണിയില്‍ എത്തിക്കുക.
 
വലിപ്പത്തിന്റെ കാര്യത്തില്‍ 2,139 എംഎം വീതിയും 4,920 എംഎം നീളവും 2,850 എംഎം വീല്‍ബേസുമാണ് ലാന്‍ഡ് ക്രൂസര്‍ പ്രാഡോയ്ക്ക് ഉണ്ടാവുക.ഗ്രൗണ്ട് ക്ലിയറന്‍സിനെ സംബന്ധിച്ചിടത്തോളം, ഇത് 221 എംഎം ആയിരിക്കും. ഇത് ഓഫ് റോഡ് യാത്രയ്ക്ക് പറ്റിയ മികച്ച വാഹനമായിരിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com