5000 കോടിയുടെ ഇടപാട്; സാംഘി ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനവുമായി അംബുജ സിമന്റ്‌സ്, ഓഹരി വിപണിയില്‍ നേട്ടം

സാംഘി ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ് കമ്പനി അംബുജ സിമന്റ്‌സ്
സാംഘി ഇന്‍ഡസ്ട്രീസിനെ ഏറ്റെടുക്കാന്‍ ഇരുകമ്പനികളും തമ്മില്‍ ധാരണയായപ്പോള്‍, ചിത്രം പങ്കുവെച്ച് ഗൗതം അദാനി
സാംഘി ഇന്‍ഡസ്ട്രീസിനെ ഏറ്റെടുക്കാന്‍ ഇരുകമ്പനികളും തമ്മില്‍ ധാരണയായപ്പോള്‍, ചിത്രം പങ്കുവെച്ച് ഗൗതം അദാനി

ന്യൂഡല്‍ഹി: സാംഘി ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ് കമ്പനി അംബുജ സിമന്റ്‌സ്. 5000 കോടി രൂപ മൂല്യമുള്ള  സാംഘി ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കാന്‍ ഇരുകമ്പനികളും തമ്മില്‍ കരാറായി. സാംഘി ഇന്‍ഡസ്ട്രീസിന്റെ 56.74 ശതമാനം ഓഹരികളാണ് അംബുജ സിമന്റ്‌സ് ഏറ്റെടുക്കുക. സാംഘി ഇന്‍ഡസ്ട്രീസിന്റെ പ്രൊമോട്ടര്‍മാരായ രവി സാംഘിയുടെയും രവി സാംഘിയുടെ കുടുംബത്തിന്റെയും കൈവശമുള്ള ഓഹരികള്‍ ഏറ്റെടുക്കാനാണ് ധാരണയായിരിക്കുന്നത്.

സാംഘിയെ ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ അംബുജ സിമന്റ്‌സ് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടയില്‍ അംബുജ സിമന്റ്‌സിന്റെ ഓഹരി വില 468.50 ആയി ഉയര്‍ന്നു. 1.50 ശതമാനത്തിന് മുകളിലായിരുന്നു നേട്ടം. സമാനമായ നിലയില്‍ സാംഘി ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലയിലും മുന്നേറ്റം ഉണ്ടായി.

സാംഘി ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുന്നതോടെ, അംബുജ സിമന്റ്‌സിന്റെ സാന്നിധ്യം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു. നിര്‍മ്മാണ സാമഗ്രികളുടെ ഉല്‍പ്പാദനരംഗത്ത് ആധിപത്യം തുടരാന്‍ ഇത് വഴിതെളിയിക്കും. വര്‍ഷം 140 ദശലക്ഷം ടണ്‍ സിമന്റ് ഉല്‍പ്പാദിപ്പിക്കുന്ന തലത്തിലേക്ക് വളരാന്‍ ഈ ഏറ്റെടുക്കല്‍ സഹായിക്കുമെന്നും ഗൗതം അദാനി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com