'ഏറെ മോഹിപ്പിക്കുന്നത്', ഇന്ത്യയില്‍ യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്തി ജര്‍മ്മന്‍ മന്ത്രി; പ്രശംസ- വീഡിയോ

ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിനെ പ്രശംസിച്ച് ഇന്ത്യയിലെ ജര്‍മ്മന്‍ എംബസി
പച്ചക്കറി വില്‍പ്പനക്കാരന് പണം നല്‍കുന്നതിന് ജര്‍മ്മന്‍ മന്ത്രി യുപിഐ സംവിധാനം ഉപയോഗിക്കുന്ന ദൃശ്യം, എഎന്‍ഐ
പച്ചക്കറി വില്‍പ്പനക്കാരന് പണം നല്‍കുന്നതിന് ജര്‍മ്മന്‍ മന്ത്രി യുപിഐ സംവിധാനം ഉപയോഗിക്കുന്ന ദൃശ്യം, എഎന്‍ഐ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിനെ പ്രശംസിച്ച് ഇന്ത്യയിലെ ജര്‍മ്മന്‍ എംബസി. ഇന്ത്യയുടെ വിജയഗാഥകളിലൊന്നായാണ് ഇതിനെ ജര്‍മനി വിശേഷിപ്പിച്ചത്. ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ ജര്‍മ്മന്‍ മന്ത്രി വോള്‍ക്കര്‍ വിസിംഗ് പണമിടപാട് നടത്താന്‍ യുപിഐ ഉപയോഗിച്ചതിന്റെ അനുഭവത്തിലാണ് ജര്‍മനിയുടെ പ്രശംസ. ഏറെ ആകര്‍ഷിക്കുന്നത് എന്നതായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇന്ത്യയിലെ ജര്‍മ്മന്‍ എംബസി എക്‌സിലൂടെയാണ് ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിനെ പ്രകീര്‍ത്തിച്ചത്. കുറിപ്പിനൊപ്പം പങ്കുവെച്ച വീഡിയോയില്‍ പച്ചക്കറി വില്‍പ്പനക്കാരന് പണം നല്‍കുന്നതിന് മന്ത്രി യുപിഐ സംവിധാനം ഉപയോഗിക്കുന്നത് കാണാം. 'ഇന്ത്യയുടെ വിജയഗാഥകളിലൊന്നാണ് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍. യുപിഐ എല്ലാവരേയും നിമിഷങ്ങള്‍ക്കുള്ളില്‍ ഇടപാടുകള്‍ നടത്താന്‍ പ്രാപ്തരാക്കുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഇത് ഉപയോഗിക്കുന്നു. മന്ത്രിക്ക് യുപിഐ പേയ്മെന്റുകളുടെ ലാളിത്യം നേരിട്ട് അനുഭവിക്കാന്‍ കഴിഞ്ഞു, അദ്ദേഹത്തെ ഇത് വളരെയധികം ആകര്‍ഷിച്ചു'- കുറിപ്പിലെ വാക്കുകള്‍. 

ഓഗസ്റ്റ് 19-ന് ബംഗളൂരുവില്‍ നടന്ന ജി-20 ഡിജിറ്റല്‍ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് വിസിംഗ് ഇന്ത്യയില്‍ എത്തിയത്. യുപിഐ ഇന്ത്യയുടെ മൊബൈല്‍ അധിഷ്ഠിത ഫാസ്റ്റ് പേയ്മെന്റ് സംവിധാനമാണ്. ഇതുവരെ, ശ്രീലങ്ക, ഫ്രാന്‍സ്, യുഎഇ, സിംഗപ്പൂര്‍ എന്നി രാജ്യങ്ങള്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി സഹകരിച്ച് വരികയാണ്. അടുത്തിടെയാണ് ഫ്രാന്‍സില്‍ യുപിഐ വഴി പണമിടപാട് നടത്താന്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ധാരണയായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com