ഇനി വഴിയില്‍ കിടക്കില്ല?, ഇന്ധനം ലാഭിക്കാം; സേവ് ഫ്യുവല്‍ ഫീച്ചറുമായി  ഗൂഗിള്‍ മാപ്പ്

സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇന്ന് ഒരു വഴികാട്ടിയാണ് ഗൂഗിള്‍ മാപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇന്ന് ഒരു വഴികാട്ടിയാണ് ഗൂഗിള്‍ മാപ്പ്. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് തുടര്‍ച്ചയായി ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് ഗൂഗിള്‍ മാപ്പ്. ഇന്ധനം ലാഭിക്കുന്നതിന് അമേരിക്ക, യൂറോപ്പ്, കാനഡ എന്നിവിടങ്ങളില്‍ അവതരിപ്പിച്ച ഫീച്ചര്‍ ഇന്ത്യയിലേക്കും നീട്ടിയിരിക്കുകയാണ് ടെക് കമ്പനി.

'സേവ് ഫ്യുവല്‍' എന്നാണ് ഫീച്ചറിന്റെ പേര്. പേര് പോലെ കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കാന്‍ വാഹനത്തെ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. സേവ് ഫ്യൂവല്‍ എന്ന ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യുന്നതോടെ മാപ്പ് സഞ്ചരിക്കാനുള്ള വ്യത്യസ്ത റൂട്ടുകള്‍ക്കുള്ള ഇന്ധനവും ഊര്‍ജ ഉപഭോഗവും കണക്കാക്കി കാണിക്കും. തത്സമയ ട്രാഫിക് അപ്‌ഡേറ്റുകളും റോഡ് അവസ്ഥകളും വിശകലനം ചെയ്താണിത് സാധ്യമാക്കുന്നത്. തുടര്‍ന്ന് ഏറ്റവും മികച്ച ഇന്ധന ക്ഷമത ലഭിക്കുന്ന റൂട്ട് പറഞ്ഞുതരുന്ന തരത്തിലാണ് ഫീച്ചര്‍.

ഗൂഗിള്‍മാപ്പ് ഓപ്പണ്‍ ചെയ്ത് പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.ശേഷം സെറ്റിങ്‌സില്‍ നാവിഗേഷന്‍ തെരഞ്ഞെടുക്കണം. ''റൂട്ട് ഓപ്ഷനുകള്‍'' കണ്ടെത്തി ഇന്ധന ക്ഷമതയുള്ള റൂട്ട് തെരഞ്ഞെടുക്കാവുന്നതാണ്. കൂടുതല്‍ കൃത്യതയോടെയുള്ള വിവരങ്ങള്‍ ലഭിക്കാന്‍ വാഹനത്തിന്റെ എഞ്ചിന്‍ ഏത് എന്നതിന് കീഴില്‍ പെട്രോളോ ഡീസലോ ഇലക്ട്രിക്കോ എന്നത് വ്യക്തമാക്കുക. വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം സംബന്ധിച്ച് ഇന്‍പുട്ട് നല്‍കാനും അതിലൂടെ വിവരങ്ങള്‍ അറിയാനുമുള്ള ഓപ്ഷന്‍ ഈ ഫീച്ചറിലുണ്ട്. അത് പ്രയോജനപ്പെടുത്താവുന്നതാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com