ചരിത്ര നേട്ടം; ഇന്‍ഡിഗോയില്‍ ഈ വര്‍ഷം ഇന്ത്യയില്‍ പറന്നത് പത്തുകോടി യാത്രക്കാര്‍

യാത്രക്കാരുടെ എണ്ണത്തില്‍ 22 ശതമാനം വര്‍ധനവ് ഉണ്ടായതായും കമ്പനി അവകാശപ്പെട്ടു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


മുംബൈ: ഒരു കലണ്ടര്‍ വര്‍ഷം പത്തുകോടി യാത്രക്കാരെ പറത്തിയെന്ന നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ ആഭ്യന്തര വിമാനക്കമ്പനിയെന്ന നേട്ടം സ്വന്തമാക്കി ഇന്‍ഡിഗോ. ഗുരുഗ്രാം ആസ്ഥാനമായുള്ള ഈ വിമാനക്കമ്പനി പതിനേഴാം വര്‍ഷത്തിലാണ് ഈ നേട്ടം കൈവരിച്ചത്. 

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ പത്ത് കോടി യാത്രക്കാരെ വഹിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ നവിമാനക്കമ്പനിയായി ചരിത്രം സൃഷ്ടിച്ചുവെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ കലണ്ടര്‍ വര്‍ഷം ഇന്‍ഡിഗോയില്‍ 78 ദശലക്ഷം യാത്രക്കാര്‍ സഞ്ചരിച്ചിരുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ 22 ശതമാനം വര്‍ധനവ് ഉണ്ടായതായും കമ്പനി അവകാശപ്പെട്ടു. പ്രതിദിനം രണ്ടായിത്തലധികം സര്‍വീസുകളാണ് ഇന്‍ഡിഗോ നടത്തുന്നത്. ഈ ചരിത്ര നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് അതിയായ സന്തേഷം മുണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പീറ്റര്‍ എല്‍ബേഴ്‌സ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com